റോം: യൂറോ കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ട് യുക്രൈനിനെ നേരിടുന്നു. ടൂർണമെന്റിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെയ്ക്കുന്നത്. അട്ടിമറികളിലൂടെയാണ് യുക്രൈൻ ക്വാർട്ടർ ഫൈനലിലെത്തിയത്.ഇംഗ്ലണ്ട് ടീമിൽ ജേഡൻ സാഞ്ചോയും മേസൺ മൗണ്ടും ഇടം നേടി മികച്ച കളിക്കാരുണ്ടായിട്ടും വമ്പൻ മത്സരങ്ങളിൽ അടിപതറുന്ന ശീലം ഇംഗ്ലണ്ടിനുണ്ടായിരുന്നു. ഇത്തവണ യൂറോകപ്പ് ഫുട്ബോളിൽ ഇംഗ്ലീഷ് ടീം ആ പതിവ് തെറ്റിച്ചു. പ്രീക്വാർട്ടറിൽ കരുത്തരായ ജർമനിയെ വീഴ്ത്തി അവസാന എട്ടിലെത്തി. യുക്രൈനെതിരേ ഇംഗ്ലണ്ടിന്റെ ഫോർമേഷനിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ആക്രമണഫുട്ബോളിലേക്ക് സൗത്ത്ഗേറ്റ് തിരികെവരും. 4-2-3-1 ശൈലിയിലേക്ക് ടീം മാറിയേക്കും. മേസൺ മൗണ്ട്-ജാക്ക് ഗ്രീലിഷ്-റഹീം സ്റ്റെർലിങ് എന്നിവരുൾപ്പെടുന്ന അറ്റാക്കിങ് ത്രയമാണ് പരിശീലകന്റെ മനസ്സിലുള്ളത്. ഹാരി കെയ്ൻ ഏക സ്ട്രൈക്കർ റോളിലുണ്ടാകും. കാൾവിൻ ഫിലിപ്സും ജോർഡാൻ ഹെൻഡേഴ്സനുമാകും ഡിഫൻസീവ് മിഡ്ഫീൽഡിൽ. ലൂക്ക് ഷോ വിങ്ബാക്കാകും. മധ്യനിരതാരം ഡിക്ലെൻ റീസിന് പരിക്കുണ്ട്. പ്രീക്വാർട്ടറിൽ സ്വീഡനെ പോരാട്ടവീര്യംകൊണ്ട് മറികടന്ന യുക്രൈനെ പരിക്ക് അലട്ടുന്നു. സെൻട്രൽ ഡിഫൻഡർ ഡെന്യാസ് പോപോവ്, മുന്നേറ്റനിരക്കാരൻ ആർട്ടേം ബെസെഡിൻ എന്നിവർ കളിക്കാനുണ്ടാകില്ല. ആൻഡി യാർമൊലെങ്കോ, ഓലെക്സാണ്ടർ സുബ്കോവ് എന്നിവരെയും പരിക്ക് അലട്ടുന്നു. മത്സരത്തിന്റെ തത്സമയ വിവരണംതാഴെ വായിക്കാം... Content Highlights: England vs Ukraine Euro 2020 live
from mathrubhumi.latestnews.rssfeed https://ift.tt/3ymKPpo
via
IFTTT