കോഴിക്കോട് : നഗരത്തിൽ ഏഴിടങ്ങളിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ചുകൾക്കുപിന്നിലെ പ്രധാനികളായ രണ്ടുപേരെ പോലീസ് തിരയുന്നു. കോഴിക്കോട് സ്വദേശികളായ സബീർ, പ്രസാദ് എന്നിവരാണ് റെയ്ഡിനുപിന്നാലെ ഒളിവിൽപ്പോയത്. സമാന്തര എക്സ്‌ചേഞ്ച് നടത്തിയതിന് സബീർ മുമ്പ് പിടിയിലായിട്ടുണ്ട്.വ്യാഴാഴ്ച അറസ്റ്റിലായ കൊളത്തറ ശാരദാമന്ദിരത്തിൽ പാണ്ടികശാല പി. ജുറൈസ് (26) ജീവനക്കാരൻ മാത്രമാണെന്നും ഒളിവിൽപ്പോയ രണ്ടുപേർക്കാണ് മുഖ്യപങ്കുള്ളതെന്നും സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സ്വപ്നിൽ മധുകർ മഹാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏഴിടങ്ങളിൽനിന്നായി വിവിധ സേവനദാതാക്കളുടെ 730 സിംകാർഡുകളാണ് കണ്ടെത്തിയത്. സ്ലിംസ്ലോട്ടുകളുള്ള 26 ബോക്സുകൾ, റൂട്ടറുകൾ, ഇൻവെർട്ടറുകൾ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്. 730 സിംകാർഡുകൾ എങ്ങനെയാണ് ഇവർ സംഘടിപ്പിച്ചതെന്ന് അന്വേഷിക്കും. എവിടേക്കെല്ലാമാണ് ഫോൺകോൾ പോയതെന്ന് കണ്ടെത്താൻ സിംകാർഡുകൾ ഫൊറൻസിക് പരിശോധനക്കയക്കും. വിദേശത്തുനിന്നുള്ള ആരുടെയെങ്കിലും സഹായത്തോടെമാത്രമേ ഇത് പ്രവർത്തിപ്പിക്കാൻ കഴിയൂ. അത്തരം ബന്ധങ്ങളും അന്വേഷിക്കും.കോൾസെന്ററുകളിൽ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങളാണ് പിടിച്ചെടുത്തവയെല്ലാം. അത്തരത്തിലുള്ള ആരുടെയെങ്കിലും സഹായമുണ്ടോ എന്നും കണ്ടെേത്തണ്ടതുണ്ട്. വിശദ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായും ഡെപ്യൂട്ടി കമ്മിഷണർ പത്രസമ്മേളനത്തിൽ പറഞ്ഞു.പുതിയറ സഭ സ്കൂളിനു സമീപം, കോട്ടപ്പറമ്പ്, മൂര്യാട്, കരിയാംകുന്ന്് ലോഡ്ജിനു സമീപം, ചെറിയ മാങ്കാവ് റോഡ്, നല്ലളം, മെഡിക്കൽ കോളേജിനു സമീപം, വെള്ളിപറമ്പ് എന്നിവിടങ്ങളിലാണ് കേന്ദ്രഇന്റലിജൻസ് വിഭാഗം സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ചുകൾ കണ്ടെത്തിയത്. ലൈസൻസില്ലാതെ ബി.എസ്.എൻ.എൽ. ബ്രോഡ് ബാൻഡ് ഉപയോഗിച്ച് അന്താരാഷ്ട്ര ഫോൺ കോളുകൾ റൂട്ടിങ് ഡിവൈസ് വഴി ലോക്കൽ കോളുകളാക്കിമാറ്റുകയാണ് ചെയ്യുന്നത്. സേവനദാതാക്കൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഇതുവഴിയുണ്ടാവുന്നത്. മാത്രമല്ല തീവ്രവാദബന്ധം, കുഴൽപ്പണ ഇടപാടുകൾ തുടങ്ങിയവയ്ക്കെല്ലാം ഇത്തരം സമാന്തര എക്സ്‌ചേഞ്ചുകൾ ഉപയോഗിക്കാം.അന്വേഷണത്തിന് ടൗൺ അസി. കമ്മിഷണർ എ.വി. ജോൺ, കസബ ഇൻസ്പെക്ടർ യു.കെ. ഷാജഹാൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.മുഖ്യകണ്ണികൾ ഒളിവിൽ
from mathrubhumi.latestnews.rssfeed https://ift.tt/2TvuxLY
via
IFTTT