Breaking

Saturday, July 3, 2021

കേരളത്തിലെ ജവാൻ റം നിർമാണം നിലച്ചു

പത്തനംതിട്ട: സംസ്ഥാന സർക്കാരിന് പ്രതിദിനം മൂന്നുകോടി രൂപയുടെ വരുമാനം ലഭ്യമാക്കുന്ന പുളിക്കീഴിലെ വിദേശമദ്യ നിർമാണശാലയിൽ ജവാൻ റം നിർമാണം നിലച്ചു.പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ്‌ കെമിക്കൽസ് കമ്പനിയിലേക്ക് എത്തിച്ച സ്പിരിറ്റ് തിരിമറി നടത്തിയ കേസിൽ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങി. ഇതോടെ മേൽനോട്ടം വഹിക്കാൻ ആളില്ലാത്തതാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം. അവശേഷിച്ച മദ്യം കുപ്പികളിൽ നിറച്ചശേഷം താത്‌കാലിക ജീവനക്കാരും മടങ്ങി. കെമിസ്റ്റ് എത്തി സ്പിരിറ്റ് കൂട്ടിയെടുത്തെങ്കിൽ മാത്രമേ ഇനി നിർമാണം തുടങ്ങാനാകൂ.ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, പേഴ്സണൽ മാനേജർ ഷെഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.ഇവർക്കെതിരേ ബിവറേജസ് കോർപ്പറേഷൻ നടപടി സ്വീകരിക്കുകയോ, ബദൽ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല.പ്രതിദിനം നിർമിച്ചിരുന്നത് 54,000 ലിറ്റർ റം: ഒരുദിവസം 54,000 ലിറ്റർ ജവാൻ മദ്യമാണ് ഇവിടെ ഉത്‌പാദിപ്പിച്ചിരുന്നത്‌. ഒമ്പത് കുപ്പികൾ ഉൾക്കൊള്ളുന്ന 6000 പെട്ടി മദ്യമാണ് ഒരു ദിവസം നിറയ്ക്കുന്നത്. 64 കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് കുപ്പികളിലാക്കുന്നത്.പത്തിരട്ടി ലാഭത്തിലാണ് ഒരു കുപ്പി സർക്കാർ വിൽക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3htG1aS
via IFTTT