Breaking

Friday, July 2, 2021

പാചകവാതകവില 25.50 രൂപ കൂട്ടി; ആറുമാസത്തിനിടെ കൂടിയത് 140 രൂപ

ന്യൂഡൽഹി: മഹാമാരിക്കാലത്ത് പെട്രോൾ-ഡീസൽ വിലവർധനയിൽ വലയുന്ന ജനത്തിന് ഇരുട്ടടിയായി ഗാർഹികാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വിലയും കൂട്ടി. 14.2 കിലോ ഗാർഹിക സിലിൻഡറുകളുടെ വില 25.50 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോ സിലിൻഡറിന് 76 രൂപയുമാണ് വർധിപ്പിച്ചത്. പൊതുമേഖലാകമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഇതോടെ ഡൽഹിയിൽ 14.2 കിലോ സിലിൻഡറിന് വില 834.50 രൂപയും 19 കിലോ സിലിൻഡറിന് 1550 രൂപയുമായി. കൊച്ചിയിലിത് യഥാക്രമം 841.50 രൂപയും 1550 രൂപയുമാണ്. ചെന്നൈയിലാണ് ഗാർഹികാവശ്യങ്ങൾക്കുള്ള സിലിൻഡറിന് ഏറ്റവുംകൂടിയ വില -850.50 രൂപ. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. എല്ലാമാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില വർധിപ്പിക്കുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആറുമാസത്തിനിടെ ഗാർഹിക പാചകവാതകത്തിന് വർധിച്ചത് 140 രൂപയാണ്. ഫെബ്രുവരി നാലിന് 25 രൂപ, 15-ന് 50 രൂപ, ഫെബ്രുവരി 25-നും മാർച്ച് ഒന്നിനും 25 രൂപ എന്നിങ്ങനെയാണ് മുമ്പ് വില കൂട്ടിയത്. ഇങ്ങനെ 125 രൂപ കൂട്ടിയശേഷം അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതിനാൽ 10 രൂപ കുറച്ചു. തുടർന്നാണിപ്പോൾ വില വീണ്ടുംകൂട്ടിയത്. രാജ്യത്ത് പെട്രോൾ-ഡീസൽവിലയും റെക്കോഡ് ഉയരത്തിലെത്തിയിരിക്കയാണ്. ഒട്ടേറെ നഗരങ്ങളിൽ പെട്രോൾവില നൂറു രൂപ കടന്നു. content highlights: cooking gas price hike


from mathrubhumi.latestnews.rssfeed https://ift.tt/3h9fctm
via IFTTT