Breaking

Thursday, July 1, 2021

പ്രൊഫസർ എന്ന് പേരിൽ ചേർത്തു; മന്ത്രി ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ ഹർജി

കൊച്ചി: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് മന്ത്രി ആർ. ബിന്ദുവിനെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രൊഫസർ അല്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രൊഫസർ എന്ന് പേരിനു മുന്നിൽ ചേർത്താണ് ബിന്ദു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പരിധിയിൽ വരുമെന്നും ഹർജിയിൽ പറയുന്നു. പ്രചാരണത്തിനുള്ള നോട്ടീസുകളിലും ബാനറുകളിലും ചുവരെഴുത്തുകളിലും പ്രൊഫ. ബിന്ദുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ബാലറ്റ് പേപ്പറിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനിലും പ്രൊഫ. ബിന്ദുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിലൂടെ വോട്ടർമാരെ സ്വാധീനിച്ചു നേടിയ വിജയമാണെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്. content highlights: thomas unniyadan files plea seeking cancellation of minister bindus election


from mathrubhumi.latestnews.rssfeed https://ift.tt/3jwPikP
via IFTTT