എടത്വാ: ചാരായം വാറ്റിയകേസിൽ ഒളിവിലായിരുന്ന യുവമോർച്ചാ നേതാവ് അറസ്റ്റിൽ. ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപി (31)നെയാണ് എടത്വാ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടർന്നു ബുധനാഴ്ച ഉച്ചയോടെ ഹരിപ്പാട്ടുവെച്ചാണു പിടികൂടിയത്. ചാരായവില്പനയുമായി ബന്ധപ്പെട്ടു നേരത്തേ പിടിയിലായ ഇയാളുടെ ബന്ധു ഉൾപ്പെടെയുള്ളവരിൽനിന്നാണ് അനൂപിനെക്കുറിച്ചു സൂചന ലഭിച്ചത്. ഒരുമാസമായി ഒളിവിലായിരുന്ന അനൂപ് മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കിട്ടിയില്ല. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പാസിന്റെ മറയിലായിരുന്നു ചാരായവില്പന. 'കുട്ടനാട് റസ്ക്യൂ ടീം' എന്ന സന്നദ്ധസംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു അനൂപ്. അതും മറയാക്കി ചാരായം വിറ്റുവരുകയായിരുന്നെന്നു പോലീസ് പറഞ്ഞു. അനൂപിനെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നതായി യുവമോർച്ചയുടെ ജില്ലാ നേതൃത്വം അറിയിച്ചു. content highlights: yuvamorcha leader arrested in liquor case
from mathrubhumi.latestnews.rssfeed https://ift.tt/3hm7g78
via
IFTTT