Breaking

Thursday, July 1, 2021

തയ്‌വാനിൽ ജൂഡോ പരിശീലകൻ 27 തവണ നിലത്തെറിഞ്ഞ ഏഴുവയസ്സുകാരന് ദാരുണാന്ത്യം

തായ്പേയ്: തയ്വാനിൽ ജൂഡോ പരിശീലകൻ തുടർച്ചയായി 27 തവണ നിലത്തെറിഞ്ഞ ഏഴുവയസ്സുകാരൻ മരിച്ചു. തലയ്ക്കേറ്റ പരിക്കിനെത്തുടർന്ന് 70 ദിവസത്തോളം അബോധാവസ്ഥയിലായിരുന്ന ബാലനാണ് ബുധനാഴ്ച മരിച്ചത്. കുട്ടിയുടെ ഹ്വാങ് എന്ന കുടുംബപ്പേരു മാത്രമേ ഇതുവരെ പുറത്തുവന്നിട്ടുള്ളൂ. സംഭവത്തിൽ അധ്യാപകനെതിരേ ജൂൺ ആദ്യം കേസെടുത്തിരുന്നു. ഏപ്രിൽ 21-നാണ് തലച്ചോറിന് ഗുരുതരക്ഷതത്തെത്തുടർന്ന് കുട്ടിയെ ഫെങ് യുവാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിസ്ഥാനവിദ്യകൾപോലും പഠിക്കുന്നതിനുമുമ്പേ ഹ്വാങ്ങിനൊപ്പം പരിശീലനം നടത്താൻ മറ്റുകുട്ടികളോട് പരിശീലകൻ ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം. കോച്ച് മണ്ടനാണെന്ന് കുട്ടി പറഞ്ഞതോടെയാണ് പരിശീലകൻ തുടർച്ചയായി നിലത്തെറിഞ്ഞതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. തലവേദനിക്കുന്നു, നിർത്തൂവെന്ന് പലതവണ കുട്ടി പരാതിപ്പെട്ടു. ഛർദിക്കുകയും ചെയ്തു. എന്നാൽ കുട്ടിക്ക് ബോധംപോകുന്നതുവരെ പരിശീലകൻ എടുത്തെറിയൽ തുടരുകയായിരുന്നു. കുട്ടിയുടെ അമ്മാവനും ക്ലാസിൽ പങ്കെടുത്തെങ്കിലും പരിശീലകനെ തടഞ്ഞില്ല. content highlights:seven year old boy who was thrown 27 times by judo trainer dies


from mathrubhumi.latestnews.rssfeed https://ift.tt/3qEKtI4
via IFTTT