Breaking

Thursday, July 1, 2021

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ന് 100 വയസ്സ്

ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സി.പി.സി.) പിറവികൊണ്ടിട്ട് ബുധനാഴ്ച നൂറ്റാണ്ട് തികയുന്നു. രാഷ്ട്രവികസനത്തിലും മാനുഷികവികസനത്തിലും ഉജ്ജ്വലമായ അധ്യായമാണ് നൂറുകൊല്ലംകൊണ്ട് പാർട്ടി എഴുതിച്ചേർത്തതെന്ന് ചൊവ്വാഴ്ച പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. വാർഷികത്തിനുമുന്നോടിയായി പാർട്ടി പ്രവർത്തകരെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച ടിയാനൻമെൻ ചത്വരത്തിൽ ഷി സുപ്രധാനമായ പ്രസംഗം നടത്തുന്നുണ്ട്. കടുത്ത സുരക്ഷയിൽ നടക്കുന്ന ആഘോഷപരിപാടികളെക്കുറിച്ചുള്ള അധികവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും പോർവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രകടനങ്ങളുണ്ടാകുമെന്ന് കരുതുന്നു. മാവോ സേതൂങ്ങിനുശേഷം രാജ്യത്തെ ഏറ്റവും ശക്തനായ നേതാവായിട്ടാണ് ഷിയെ കണക്കാക്കുന്നത്. 2012-ൽ പാർട്ടി ജനറൽ സെക്രട്ടറിയായും 2013-ൽ പ്രസിഡൻറായും ചുമതലയേറ്റശേഷം പിന്നീടിങ്ങോട്ട് ഷി ശക്തനായി വളരുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Tew6Ol
via IFTTT