Breaking

Thursday, July 1, 2021

ജവാൻ റം നിർമാണശാലയിലേക്ക് എത്തിച്ച സ്പിരിറ്റിൽ 20,000 ലിറ്റർ ‘ആവിയായി’

പ്രതീകാത്മകചിത്രം| Photo: Mathrubhumi Library പുളിക്കീഴ് (തിരുവല്ല): പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ ജവാൻ റം നിർമാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവിൽ വൻ ക്രമക്കേട്. 20,000 ലിറ്ററിന്റെ വ്യത്യാസമുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ. മധ്യപ്രദേശിലെ ബർവാഹ എന്ന സ്ഥലത്തുള്ള അസോസിയേറ്റഡ് ആൽക്കഹോൾ കമ്പനിയിൽനിന്നുമാണ് മൂന്ന് ടാങ്കർ ലോറികളിലായി സ്പിരിറ്റ് എത്തിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. ജവാൻ റം നിർമിക്കുന്നത് ഇവിടെയാണ്. എക്സൈസ് എൻഫോഴ്സ്മെന്റ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കേരളത്തിലേക്കുള്ള അതിർത്തി കടന്നതുമുതൽ വാഹനങ്ങളെ ഉദ്യോഗസ്ഥസംഘം പിന്തുടർന്നു. ഫാക്ടറി വളപ്പിലേക്ക് ബുധനാഴ്ച പുലർച്ചെ ആറരയോടെ മൂന്ന് ടാങ്കറുകളും കടന്നതോടെ പിന്നാലെ എൻഫോഴ്സ്മെന്റ് സംഘം വാഹനത്തെ വളഞ്ഞു പരിശോധന നടത്തി. ഡ്രൈവർമാർ രഹസ്യമായി രണ്ട് വാഹനങ്ങളിലായി സൂക്ഷിച്ച കണക്കിൽപെടാത്ത 10 ലക്ഷം രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് എത്തുന്ന സ്പിരിറ്റിന്റെ കണക്കുകൾ കൈകാര്യം ചെയ്യുന്ന ഒരു ജീവനക്കാരന് കൈമാറാനായി എത്തിച്ച പണമാണിതെന്ന് ടാങ്കർ ഡ്രൈവർമാർ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായാണ് അറിയുന്നത്. തുടർന്ന് വാഹനങ്ങളിലെ രേഖപ്രകാരമുള്ള സ്പിരിറ്റിന്റെ അളവ് കണ്ടെത്താനായി 40,000 ലിറ്റർ ശേഷിയുള്ള രണ്ട് ടാങ്കറും, 35,000 ലിറ്റർ ശേഷിയുള്ള ഒരു ടാങ്കറും ലീഗൽ മെട്രോളജി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഭാരപരിശോധന നടത്തി. അപ്പോഴാണ് 20,000 ലിറ്ററിന്റെ വ്യത്യാസമുള്ളതായി സൂചന കിട്ടിയത്. 1.15 ലക്ഷം ലിറ്റർ സ്പിരിറ്റ് എത്തിക്കാനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത് എറണാകുളത്തെ വിതരണ കമ്പനിയാണ്. ഈ കമ്പനിയുടെ കരാർ പ്രകാരമുള്ള അവസാന ലോഡുകളാണ് ബുധനാഴ്ച രാവിലെ പുളിക്കീഴ് കൊണ്ടുവന്നത്. എക്സൈസ് സംഘം ടാങ്കറുകൾ കസ്റ്റഡിയിലെടുത്തു. ഇവിടെയുള്ള ജീവനക്കാരെയെല്ലാം സംഘം ചോദ്യംചെയ്തു. തട്ടിപ്പ് രണ്ട് വിധത്തിൽ തട്ടിപ്പ് രണ്ട് വിധത്തിൽ നടന്നിരിക്കാനുള്ള സാധ്യതയാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. കേരളത്തിൽ എത്തുന്നതിന് മുൻപേ ചോർത്തി വിൽക്കുക. അളവിൽ കുറച്ച് സാധനം എത്തിച്ചശേഷം, ഫാക്ടറിയിലെ ജീവനക്കാരുടെ സഹായത്തോടെ മുഴുവൻ അളവിലും എത്തിയെന്ന് തെറ്റായി സാക്ഷ്യപ്പെടുത്തുക. ഇതിനായി ഇവിടെയുള്ള ജീവനക്കാർക്ക് കൈക്കൂലി കൊടുക്കുക. ഈ രണ്ട് സാധ്യതകളാണ് അന്വേഷിക്കുന്നത്. ഉന്നതർക്കും പങ്കെന്ന് സൂചന ഉന്നത അധികാരികളുടെയും അറിവോടെയല്ലാതെ ഇത്തരം തട്ടിപ്പ് നടത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ഇതേ രീതിയിൽ മുൻപും സമാനമായി തട്ടിപ്പ് നടന്നതായാണ് ഉദ്യോഗസ്ഥർ കരുതുന്നത്. പരിശോധന പുരോഗമിക്കുന്നതിനാൽ ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ല. content highlights: irregularities in quantity of spirit brought to jawan rum manufacturing unit


from mathrubhumi.latestnews.rssfeed https://ift.tt/3dwfecA
via IFTTT