Breaking

Tuesday, May 4, 2021

കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യം - കെ.സി. ജോസഫ്

കോട്ടയം: സമൂലമായ ഒരു അഴിച്ചുപണി കേരളത്തിലെ കോൺഗ്രസിൽ ആവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. ഒരു വ്യക്തിയെ ചൂണ്ടിയല്ല പറയുന്നത്. താഴേ തട്ടുമുതൽ അഴിച്ചുപണി ആവശ്യമാണ്. കോൺഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികൾ ദുർബലമാണ്. ജനങ്ങൾക്ക്, കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം പുനസ്ഥാപിക്കാൻ കഴിയുന്ന നേതൃത്വം കേരളത്തിലെ കോൺഗ്രസിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസിനും യു.ഡി.എഫിനും അവിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണിതെന്നും കെ.സി. ജോസഫ് പറഞ്ഞു. കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവകരമായി കണക്കിലെടുക്കണം. പരാജയകാരണം വിലയിരുത്തി, കാരണം കണ്ടെത്തി പരിഹരിക്കണം. അല്ലാതെ മുന്നോട്ട് പോകാൻ കോൺഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്കയുണ്ടായിരുന്നു. ആ ആശങ്ക അവർ പലപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വം ബന്ധപ്പെട്ട് അവരുടെ ആശങ്ക പരിഹരിക്കാൻ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. അതിൽ വലിയൊരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. പക്ഷേ അതിന്റെ പ്രതിഫലനം വോട്ടിങ്ങിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുമായി ബന്ധം നേരത്തെ മുതൽ ജോസ് കെ. മാണിക്കുണ്ടെന്നും കെ.സി. ജോസഫ് ആരോപിച്ചു. അദ്ദേഹത്തിന്റെ തീരുമാനമാണ് ആ കക്ഷിയെ എൽഡിഎഫിൽ കൊണ്ടെത്തിച്ചത്. ഞങ്ങളാരും പറഞ്ഞുവിട്ടതല്ല. വലിയ സ്വാധീനമുള്ള അദ്ദേഹത്തിന് പാലായിൽ വിജയിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. Content Highlights: K. C. Joseph, congress kerala, assam election 2021


from mathrubhumi.latestnews.rssfeed https://ift.tt/2RkQN9R
via IFTTT