Breaking

Tuesday, May 4, 2021

തിരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം- എം.കെ. മുനീര്‍

കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് എം.കെ. മുനീർ. മുസ്ലീം ലീഗിന് തെറ്റ് പറ്റിയോ എന്ന് ഞങ്ങൾ ആത്മപരിശോധന നടത്തുന്നത് പോലെ, കോൺഗ്രസ് അതിശക്തമായ ആത്മപരിശോധന നടത്തണം. അത് കോൺഗ്രസിന്റെ നിലനിൽപ്പിനും ഐക്യജനാധിപത്യ മുന്നണിയുടെ നിലനിൽപ്പിനും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ കൃത്യമായ ധ്രുവീകരണമുണ്ടാക്കാൻ പിണറായി വിജയൻ ശ്രമിച്ചു എന്നതിൽ ആർക്കും സംശയമില്ലെന്നും മുനീർ പറഞ്ഞു. എസ്.ഡി.പി.ഐ. അടക്കം സംഘടനകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. നേമത്ത് എസ്.ഡി.പി.ഐ. എടുത്ത നിലപാട്, ഒരു മണ്ഡലത്തിൽ മാത്രമായി എടുത്ത നിലപാടായി കാണുന്നില്ല. പല സ്ഥലത്തും അങ്ങനെയുള്ള അന്തർധാരകൾ ഉണ്ടായിട്ടുണ്ടെന്നും എം.കെ. മുനീർ ആരോപിച്ചു. മറ്റ് പാർട്ടികൾക്ക് ഉണ്ടായഇടിവ് നോക്കുമ്പോൾ അധികം പരിക്കില്ലാതെ മുസ്ലീം ലീഗ് പിടിച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വമേധയാ, കോഴിക്കോട് സൗത്ത് വിട്ടുപോയതല്ല.പാർട്ടി പറഞ്ഞതിനാലാണ് കൊടുവള്ളിയിൽ പോയി മത്സരിച്ചത്. സൗത്ത് അനുകൂലമായി നിന്ന മണ്ഡലമാണെന്നും എന്തുകൊണ്ട് തോൽവി സംഭവിച്ചു എന്ന് ആഴത്തിൽ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വനിതാ സ്ഥാനാർഥിയെ പരീക്ഷിച്ചതാണോ കോഴിക്കോട് സൗത്തിലെ പരാജയത്തിന് കാരണമെന്ന ചോദ്യത്തിന് അങ്ങനെ വിലയിരുത്തേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇടതുപക്ഷത്തിന് അനുകൂലമായി വലിയൊരു തരംഗം വന്ന തിരഞ്ഞെടുപ്പിൽ, കോഴിക്കോട് ജില്ലയിൽ അതിനെ അതിജീവിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: M. K. Muneer, congress and muslim league, assembly election


from mathrubhumi.latestnews.rssfeed https://ift.tt/3b0GwGW
via IFTTT