Breaking

Sunday, May 9, 2021

വെറുതെ കിടന്ന് കേടുവരാതിരിക്കാന്‍ ഓട്ടം പിടിച്ചു; അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങി ടൂറിസ്റ്റ് ബസുകള്‍

ലോക്ഡൗണിനു മുൻപ് കേരളത്തിൽനിന്നു ബംഗാളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോയ നിരവധി ടൂറിസ്റ്റ് ബസുകൾ തിരിച്ചുവരാനാകാതെ കുടുങ്ങി. ഡ്രൈവർമാരും ജീവനക്കാരുമുൾപ്പെടെ നൂറുകണക്കിനുപേർ ദുരിതത്തിലായി. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽനിന്നുള്ള ഇരുനൂറോളം ബസുകളാണ് പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിൽ കുടുങ്ങിയത്. താമസത്തിനും ഭക്ഷണത്തിനും പ്രാഥമികകാര്യങ്ങൾക്കും പ്രയാസപ്പെടുന്നതായി ഇവരിൽ ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടതോടെയാണ് സംഭവം നാടറിയുന്നത്. കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഇവിടെനിന്നുള്ള ടൂറിസ്റ്റ് ബസുകൾ ഇങ്ങനെ സർവീസ് ആരംഭിച്ചത്. നാട്ടിൽ പോകാനാഗ്രഹിക്കുന്ന തൊഴിലാളികളെ സംഘടിപ്പിച്ച് 50 പേരൊക്കെ ആയാൽ ബസ് അങ്ങോട്ടുപോകും. ഒന്നോരണ്ടോ ദിവസത്തിനകം കേരളത്തിലേക്കു വരാനുള്ളവരെ ഒരുമിച്ചുകൂട്ടി ഇങ്ങോട്ടൊരു മടക്കയാത്രയും. 7000 കിലോമീറ്ററോളമുള്ള യാത്രയ്ക്ക് 2,60,000 രൂപയാണ് ചാർജ് വരിക. ഇത് രണ്ടുഭാഗത്തേക്കും വരുന്നവർ വീതംവെച്ചാണ് ബസുകാർക്ക് നൽകുക. ചെലവും കൂലിയുമെല്ലാം കഴിഞ്ഞാൽ ഉടമയ്ക്കും എന്തെങ്കിലും ലാഭം ലഭിക്കും. കോവിഡ് കാലത്ത് വെറുതെകിടന്ന് വാഹനങ്ങൾ നശിക്കാതിരിക്കാനുള്ള ഒരു മാർഗമായിരുന്നു ഇത്. ആളുകളെ സംഘടിപ്പിച്ചുനൽകാൻ ഇവിടെയും അവിടെയും ഏജന്റുമാരുമുണ്ട്. അവർക്കും ചെറിയ കമ്മീഷൻ ലഭിക്കും. ഇത്തരത്തിൽ ബംഗാളിൽ തിരഞ്ഞെടുപ്പിനുമുൻപ് ഇവിടെയുള്ളവരുമായിപ്പോയ ബസുകളാണ് തിരികെപ്പോരാൻ ആളെ കിട്ടാതെ കുടുങ്ങിയത്. ആളായാൽ പോരാമെന്ന വിശ്വാസത്തിനിടയിലാണ് ഇവിടെ ലോക്ഡൗൺ ആയത്. ഏജന്റുമാരെ കാണാതായതും തിരിച്ചടിയായി. യാത്രക്കാരില്ലാതെ വന്നാൽ വലിയ സാമ്പത്തിക ബാധ്യതയാകും. Content Highlights:Tourist Buses and Its Employees Stuck In Other States Due To Lockdown


from mathrubhumi.latestnews.rssfeed https://ift.tt/3o2xluF
via IFTTT