Breaking

Saturday, December 12, 2020

നിലമ്പൂരിലെ കോളനിയിലെത്തിയ പി.വി. അന്‍വറിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; സംഘർഷം

മലപ്പുറം:നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനിയിലെത്തിയ നിലമ്പൂർ എം.എൽ.എ പി. വി അൻവറിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം.രാത്രിയിൽ കോളനിയിലെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകർ തടഞ്ഞത്. സ്ഥലത്തെത്തിയ എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. രാത്രിയിൽ കോളനിയിലെത്തിയത് എന്തിനെന്നായിരുന്നുപ്രവർത്തകരുടെ ചോദ്യം. കോളനി നിവാസികളെ തിരഞ്ഞെടുപ്പിൽ സ്വാധീനിക്കാനാണ് എം.എൽ.എ രാത്രിയിലെത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.സ്ഥലത്തെത്തിയ എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സംഘടിച്ചെത്തിയ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് എം.എൽ.എ ആരോപിച്ചു. എം.എൽ.എയുടെ പരാതിയെ തുടർന്ന് പോത്തുകൽ പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തർ പോത്തുകല്ല് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. നേരത്തെ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയതെന്നും തിരഞ്ഞെടുപ്പ്പ്രവർത്തനങ്ങൾ ഉള്ളതിനാൽ എത്താൻ വൈകിയതാണെന്നുമാണ് എം.എൽ.എയുടെ വിശദീകരണം. വ്യക്തിപരമായ ബന്ധങ്ങളും തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാറുണ്ട്. അവിടെ കോളനിയില്ല. വ്യക്തിപരമായി അടുപ്പമുള്ള ഒരാളുടെ വീട്ടിലാണ് പോയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു ഉദ്ദേശം. യുഡിഎഫ് പ്രവർത്തകനായിരുന്ന ഇദ്ദേഹം ഇപ്പോൾ താനുമായി സഹകരിച്ചുവരുന്ന വ്യക്തിയാണെന്നും രാത്രി 11 മണിയോടെ മടങ്ങുമ്പോഴാണ് കയ്യേറ്റം ചെയ്തതെന്നും തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും എം.എൽ.എ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. Content Highlight: PV Anwar MLA visit Appenkap colony


from mathrubhumi.latestnews.rssfeed https://ift.tt/3gCPgER
via IFTTT