Breaking

Monday, October 5, 2020

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപ്, ഇതെന്ത് പ്രസിഡന്റെന്ന് വിമര്‍ശനം

വാഷിങ്ടൺ: കോവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ ആശുപത്രിയിൽ നിന്ന് അനുയായികളെ കാണാനിറങ്ങിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനമുയരുന്നു. വളരെവേഗം പടരുന്നതും മരണകാരണമായേക്കാവുന്നതുമായ ഒരു വൈറസ് ബാധിച്ച ആളായിട്ടും ചികിത്സാ പ്രോട്ടോക്കോൾ ലംഘിക്കുന്ന ഒരു പ്രസിഡന്റ് രാജ്യത്തെ ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ആരോഗ്യ വിദഗ്ധർ ചോദിക്കുന്നു. താൻ ആരോഗ്യവാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്ച വാഷിങ്ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ നിന്ന് പുറത്തുവന്നത്. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു. I really appreciate all of the fans and supporters outside of the hospital. The fact is, they really love our Country and are seeing how we are MAKING IT GREATER THAN EVER BEFORE! — Donald J. Trump (@realDonaldTrump) October 4, 2020 രോഗം മാറുന്നത് വരെ കോവിഡ് ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണമെന്ന ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ഇതിലൂടെ ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാൻ ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മുഴുവൻ ആളുകളും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പോകേണ്ടി വന്നുവെന്ന് ആളുകൾ കുറ്റപ്പെടുത്തുന്നു. ഇവരിൽ ആർക്ക് വേണമെങ്കിലും ട്രംപ് കാരണം രോഗം പകരാം. ചിലപ്പോൾ ആരെങ്കിലും മരണപ്പെടാനും ഇടയാക്കിയേക്കുമെന്നും ആരോഗ്യ വിദഗ്ധർ കുറ്റപ്പെടുത്തുന്നു. വെറുമൊരു രാഷ്ട്രീയ പ്രഹസനത്തിന് വേണ്ടി ട്രംപ് അവരുടെ ജീവനാണ് അപകടത്തിൽ പെടുത്തിയതെന്ന് വിമർശകർ പറയുന്നു. അതേസമയം ട്രംപിനൊപ്പം കാറിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരും പിപിഇ കിറ്റടക്കമുള്ള സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിരുന്നുവെന്ന് വിവാദത്തിൽ വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പ്രതിഛായ വർധിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമർശനങ്ങൾ. A supporter as Trump stages his Walter Reed drive-by: “God bless our president. I will die for him. I will die for that man, happily. I will die for him. Anyone want to mess with him, you mess with me first. He is a hero that man.” pic.twitter.com/x6D3TzVbw8 — Tim OBrien (@TimOBrien) October 5, 2020 Content Highlikghts:Trump Leaves Hospital Briefly Amid Covid Treatment, Waves At Supporters


from mathrubhumi.latestnews.rssfeed https://ift.tt/3jxdMrp
via IFTTT