Breaking

Monday, October 26, 2020

വാക്‌സിന്‍ ദേശീയത മഹാമാരി വര്‍ധിപ്പിക്കും,വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന

ബെർലിൻ: കോവിഡ് വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസസ്. ഭാവിയിൽ ഉണ്ടാവുന്ന വാക്സിന് രാജ്യങ്ങൾ ആഗോള ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബെർലിനിൽ ത്രിദിന ലോകാരോഗ്യസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദരിദ്രരാഷ്ട്രങ്ങൾക്കും വാക്സിൻ ഉറപ്പാക്കണം. എങ്കിൽ മാത്രമേ വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. രാജ്യങ്ങൾ അവരുടെ സ്വന്തം പൗരന്മാർക്ക് ആദ്യം വാക്സിൻ വിതരണം ചെയ്ത് സംരക്ഷണമൊരുക്കുന്നത് സ്വാഭാവികമാണ്. വാക്സിൻ പുറത്തിറങ്ങുമ്പോൾ അത് ഫലപ്രദമായി കൈകാര്യം ചെയ്യണം. ചില രാജ്യങ്ങളിലെ എല്ലാവർക്കും വാക്സിൻ നൽകുന്നതിന് പകരം എല്ലാ രാജ്യത്തേയും ചിലർക്ക് വാക്സിൻ നൽകുന്നതാണ് അതിനുള്ള മികച്ച വഴി. വാക്സിൻ ദേശീയത മഹാമാരിയെ വർധിപ്പിക്കും, അവസാനിപ്പിക്കില്ല- അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ലോകത്തിലെ പലഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് വാക്സിൻ ഡോസുകൾ ഇതിനോടകം പലഘട്ടങ്ങളിലായി പരീക്ഷണവും പൂർത്തിയാക്കി. പൂർണ ഫലപ്രപ്തി അവകാശപ്പെടുന്ന വാക്സിൻ ഇതുവരെ പുറത്തിറങ്ങിയില്ലെങ്കിലും സാധ്യതാവാക്സിനുകൾ വാങ്ങാൻ പോലും രാഷ്ട്രങ്ങൾ വൻതോതിൽ കരാർ നൽകിക്കഴിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാഷ്ട്രങ്ങൾക്ക് ഇത് തിരിച്ചടിയാവുന്ന സാഹചര്യത്തിലാണ് വാക്സിൻ വിതരണം എല്ലാ രാജ്യങ്ങൾക്കും ഉറപ്പാക്കണമെന്ന ലോകാരോഗ്യസംഘടനേ മേധാവിയുടെ പ്രതികരണം. ഇത് പരിഹരിക്കാൻ ലോകാരോഗ്യസംഘടന കോവാക്സ് എന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ധനസമാഹരണം നടത്തുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്. Content Highlights:WHO Chief Warns Against "Vaccine Nationalism"


from mathrubhumi.latestnews.rssfeed https://ift.tt/3dZgVhC
via IFTTT