ചണ്ഡിഗഡ്: ഗുരുഗ്രാമിൽ25 കാരി കൂട്ടബലാത്സംഗത്തിനിരയായി. യുവതിയെ നാല് പേർ ചേർന്നാണ്ബലാത്സംഗം ചെയ്തത്. ക്രൂരമായ മർദ്ദനത്തെതുടർന്ന്തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കകം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി ഡിഎൽഎഫ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കരൺ ഗോയൽ അറിയിച്ചു.ബീഹാർ സ്വദേശികളായ രാജൻ, പവൻ, പങ്കജ്, ഗോവിന്ദ് എന്നിവരാണ്അറസ്റ്റിലായത്. നാല് പ്രതികളിൽ മൂന്ന് പേരും ഡെലിവറി ജീവനക്കാരാണ്. സിക്കന്ദർപുർ മെട്രോ സ്റ്റേഷന് സമീപം ശനിയാഴ്ച രാത്രി രാജൻയുവതിയെ കണ്ടുമുട്ടുകയും മറ്റ് മൂന്ന് പ്രതികളുള്ള സ്ഥലത്തേക്ക്കൊണ്ടുപോവുകയുമായിരുന്നു. ബലാത്കാരത്തെ പ്രതിരോധിച്ചതിനെത്തുടർന്നാണ് സ്ത്രീയെ അക്രമിച്ചത്. തല മതിലിൽ ഇടിച്ചതിനെത്തുടർന്ന്തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. യുവതിയുടെ നിലവിളി കേട്ട് സമുച്ചയത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പോലീസിനെ അറിയിച്ചതിനെത്തുടർന്നാണ് ഇവരെ രക്ഷിക്കാനായത്. content highlights:25 Year Old Woman Gang Raped and Brutally Beaten Up In Gurgaon
from mathrubhumi.latestnews.rssfeed https://ift.tt/2GgC3Uv
via
IFTTT