മുംബൈ: തുടർച്ചയായി രണ്ടാമത്തെദിവസവും ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 114 പോയന്റ് താഴ്ന്ന് 40,030ലും നിഫ്റ്റി 24 പോയന്റ് നഷ്ടത്തിൽ 11,743ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 556 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1118 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, എൽആൻഡ്ടി, ഡിവീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുകി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, അദാനി പോർട്സ്, ഐഒസി, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ഗെയിൽ, എസ്ബിഐ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, അമരരാജ ബാറ്ററീസ് തുടങ്ങി 37 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex dips 114 pts, Nifty below 11,750
from mathrubhumi.latestnews.rssfeed https://ift.tt/3mt5VMS
via
IFTTT