Breaking

Friday, October 30, 2020

അനൂപ് ബിനീഷിന്റെ ബിനാമിയെന്ന് ഇ.ഡി: കേരളത്തിലിരുന്ന് നിയന്ത്രിച്ചു

ബെംഗളുരു: ലഹരിമരുന്ന് കേസ് പ്രതി അനൂപിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി ബെംഗളുരുവിൽ നിരവധി ബിസിനസ്സുകൾ ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപ് മുഹമ്മദിന്റെ ലഹരിമരുന്ന് ഇപാടുകൾ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. അനൂപിനെ കേരളത്തിലിരുന്നുകൊണ്ട് നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും ഇ.ഡി പറയുന്നു. കഴിഞ്ഞ ദിവസം ഇ.ഡി. അറസ്റ്റ് ചെയ്ത ബിനീഷിനെ വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് പാർപ്പിച്ചിരുന്നത്. ഇന്ന് രാവിലെ എട്ടേകാലോടെ ഇ.ഡി.ആസ്ഥാനത്തേക്ക് ബിനീഷിനെ കൊണ്ടുവന്നു. ഇ.ഡി ഉദ്യോഗസ്ഥർ എത്തി ചോദ്യം ചെയ്യാൻ തുടങ്ങി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബിനീഷിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഇ.ഡി. കോടതിയിൽ ചൂണ്ടിക്കാട്ടിയത്. അനൂപും ബിനീഷും തമ്മിൽ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. അനൂപും ബിനീഷും നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് മുമ്പ് അനൂപ് മുഹമ്മദ് ബിനീഷുമായി സംസാരിച്ചിരുന്നു. ബിനീഷ് സ്ഥിരമായി ബെംഗളുരുവിൽ സന്ദർശനം നടത്തിയിട്ടുണ്ട്.ബെംഗളുരുവിൽ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷായിരുന്നു. സിനിമ-രാഷ്ട്രീയ മേഖലയിൽ വൻ സ്വാധീനമുളളയാളാണ് ബിനീഷ്. വലിയതോതിൽ പണം കൈമാറിയിട്ടുണ്ട്. അനൂപിന് പണം വന്ന അക്കൗണ്ടുകളെല്ലാം ബിനീഷിന് നേരത്തേ അറിയാവുന്നവരുടേതാണെന്നും ഇ.ഡി.പറഞ്ഞു. ബിനീഷ് അനൂപിന് വേണ്ടി ബെംഗളുരുവിൽ പ്രവർത്തിക്കുകയായിരുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഈ സാഹചര്യത്തിൽ ബിനീഷിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്. അനൂപ് മുഹമ്മദിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി.കോടതിയിൽ പറഞ്ഞു. നാലുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. അവസാനദിവസം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി അനൂപിനെ കസ്റ്റഡിയിലെടുക്കാനുളള നടപടികൾ ഇ.ഡി.ആരംഭിച്ചുകഴിഞ്ഞു. കളളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. മൂന്നുമുതൽ ഏഴുവരെ വർഷം തടവുലഭിക്കാവുന്നതാണ് കുറ്റകൃത്യം. Content Highlights: BengaluruDrug Case: Anoop Muhammad is the benami of Bineesh Kodiyeri


from mathrubhumi.latestnews.rssfeed https://ift.tt/37V94km
via IFTTT