ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേർക്ക് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 563 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 80,88,851 ആയി. ആകെ മരണം 1,21,090. നിലവിൽ 5,94,386 പേരാണ് ചികിത്സയിലുള്ളത്. 57,386 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 73,73,375 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ഒക്ടോബർ 29 വരെ 10,77,28,088 സാംപിളുകളാണ് പരിശോധിച്ചത്. 11,64,648 സാംപിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു. ജനുവരിയിലെ പരിശോധനകളുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.65 ശതമാനം വർധിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 7.54 ശതമാനമായി കുറഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. Content Highlights:India Covid-19 updates
from mathrubhumi.latestnews.rssfeed https://ift.tt/3e7AaWo
via
IFTTT