ബെംഗളൂരു: വളരെയധികം തിരക്കുള്ള ബെംഗളൂരു പോലെയൊരു നഗരത്തിൽ അരുൺ കുമാറും അദ്ദേഹത്തിന്റെ സെക്കൻഡ് ഹാൻഡ് സ്കൂട്ടറും ആരുടേയും ശ്രദ്ധയാകർഷിക്കാൻ വഴിയില്ല. ഗതാഗതനിയമം ലംഘിച്ചതിന് വെള്ളിയാഴ്ച മടിവാല ട്രാഫിക് പോലീസ് അരുൺ കുമാറിനെ തടഞ്ഞു നിർത്തിയതോടെ സംഗതിയാകെ മാറി. അരുൺ കുമാറിന് പോലീസ് നൽകിയത് രണ്ട് മീറ്ററോളം നീളമുള്ള രണ്ട് കൊല്ലത്തെ പിഴയുടെ കണക്ക്. ഹെൽമറ്റ് ധരിക്കാത്ത യാത്രക്കാരൻ, ഉറപ്പിക്കാത്ത നമ്പർ പ്ലേറ്റ്...തുടങ്ങി ഓരോന്നായി പിഴയിട്ടു തുടങ്ങിയ പോലീസിന്റെ മുന്നിൽ തെളിഞ്ഞത് 77 ഓളം ഗതാഗത നിയമലംഘനങ്ങൾ. ട്രാഫിക് സിഗ്നൽ തെറ്റിക്കലും ട്രിപ്പിളടിക്കലുമായിരുന്നു അധികവും. രണ്ട് കൊല്ലത്തെ പിഴയായി 42,500 രൂപ മൊത്തം പിഴത്തുക അരുൺകുമാറിന് പോലീസ് എഴുതി നൽകി. ഇത്രയും നീണ്ട കണക്കോ വലിയ പിഴത്തുകയോ ഒന്നും കണ്ട് അരുൺകുമാർ കുലുങ്ങിയില്ല. വിറ്റാൽ 30,000 രൂപ പോലും കിട്ടാത്ത വെറുമൊരു സെക്കൻഡ് ഹാൻഡ് സ്കൂട്ടറിന് ഫൈൻ അടയ്ക്കുന്നതിൽ ഒരർഥവുമില്ലെന്നായി അരുൺ കുമാറിന്റെ ഭാഷ്യം. പോലീസ് വിട്ടില്ല, സബ് ഇൻസ്പെക്ടർ ശിവരാജ് കുമാർ അംഗാദിയും സംഘവും വാഹനം പിടിച്ചെടുത്തു. പിഴയടക്കാനുള്ള നോട്ടിസയക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ സ്കൂട്ടർ ലേലത്തിൽ വിൽക്കുമെന്ന് പോലീസ് കൂട്ടിച്ചേർത്തു. ട്രാഫിക് നിയമം തെറ്റിച്ചതിന് പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി Content Highlights: Scooterist slapped with Rs 42,500 fine for 77 traffic violations
from mathrubhumi.latestnews.rssfeed https://ift.tt/3kKRrXZ
via
IFTTT