Breaking

Thursday, October 29, 2020

പുറമേ ശാന്തം, രാഷ്ട്രീയനിരീക്ഷണം പാളിയെന്ന് സി.പി.എമ്മില്‍ വിമര്‍ശനം

ഈ ദിവസത്തിനായി കാത്തുനിൽക്കുകയായിരുന്നു യു.ഡി.എഫും ബി.ജെ.പി.യും. അതേസമയം സി.പി.എമ്മിന് ഇനിയുള്ള ദിവസങ്ങൾ പ്രശ്ന സങ്കീർണമാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറെ ഇ.ഡി. അറസ്റ്റുചെയ്തതോടെ ഇതുവരെ പറഞ്ഞുവന്നതെല്ലാം ശരിയായെന്നു സ്ഥാപിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അതുമായി പ്രത്യക്ഷ സമരത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫും ബി.ജെ.പിയും. മുഖ്യമന്ത്രിക്ക് ഇനിയും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് അവർ ആക്ഷേപം തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ശിവശങ്കറെ നേരത്തേതന്നെ തള്ളിപ്പറഞ്ഞതിനാൽ സി.പി.എമ്മിനോ ഇടതുമുന്നണിക്കോ ഈ നടപടികൾകൊണ്ട് ഒരു ക്ഷീണവുമില്ലെന്ന് സി.പി.എം. നേതാക്കൾ ആവർത്തിക്കുന്നുണ്ട്. പുറമേക്ക് എല്ലാം ശാന്തമാണെന്നു കാണിക്കാനാണ് ഈ ശ്രമമെങ്കിലും സി.പി.എമ്മിനകത്ത് ഇതുസംബന്ധിച്ച് അപസ്വരങ്ങൾ ഉയരുന്നുണ്ടെന്നാണു വിവരം. ഇതുതന്നെയാണ് സി.പി.എം. ഇപ്പോൾ നേരിടുന്ന ആഭ്യന്തര പ്രതിസന്ധിയെന്നും പാർട്ടിക്കകത്ത് ശക്തമായ വികാരമുണ്ട്. സർക്കാരിന്റെ നടപടികളിൽ പാർട്ടിയുടെ രാഷ്ട്രീയ നിരീക്ഷണം പരാജയപ്പെട്ടതും സർക്കാരും പാർട്ടിയുമെല്ലാം ഒരേ അധികാരകേന്ദ്രത്തിലേക്ക് ചുരുങ്ങിയതുമാണ് ഇതിനാധാരമായി ചിലർ ചൂണ്ടിക്കാട്ടുന്നത്. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള ചില കേസുകളിൽ സംശയനിഴലിലുള്ള ചിലരുമായി സി.പി.എം. ഉന്നത നേതാവിന്റെ മകന് ബിസിനസ് ബന്ധങ്ങളുണ്ടെന്ന ആരോപണവും ഇതിനോടു ചേർത്തുവായിക്കണം. നേതാക്കൾക്ക് സ്വർണക്കടത്ത് കേസുമായോ കൈക്കൂലി ഇടപാടുകളിലോ നേരിട്ട് ബന്ധമില്ലെന്ന് പറഞ്ഞൊഴിയാമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ആരോപണങ്ങൾ എത്തിയെന്നതിലാണ് പാർട്ടിക്കകത്ത് അമർഷം പുകയുന്നത്. മുഖ്യമന്ത്രിയിൽ ഏറ്റവും സ്വാധീനമുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ തലസ്ഥാനത്തെ അധികാര കേന്ദ്രമായിരുന്നു എം. ശിവശങ്കർ. സ്പ്രിംക്ളർ, കൺസൽട്ടൻസി വിഷയങ്ങളിൽ സർക്കാരിനെതിരേ ആരോപണമുയർന്നപ്പോൾ ശിവശങ്കർ അത് ന്യായീകരിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു. സി.പി.എം. അധികാരത്തിലെത്തുമ്പോഴെല്ലാം ഭരണരംഗത്തെ രാഷ്ട്രീയമായ നിരീക്ഷണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുക പതിവാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും ഈ ചുമതല നിർവഹിക്കുന്നെന്നത് ഉറപ്പാക്കാൻ എ.കെ.ജി. സെന്ററും ശ്രദ്ധപുലർത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്താകട്ടെ ഈ പൊളിറ്റിക്കൽ സ്ക്രൂട്ടിനി അതിന്റെ പാരമ്യത്തിലായിരുന്നു. പിണറായി സർക്കാരിന്റെ ആരംഭത്തിൽ ചില പ്രശ്നങ്ങളുയർന്നപ്പോഴാണ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത്. ജയരാജൻ കണ്ണൂരിലെ പാർട്ടി സെക്രട്ടറിയായതോടെ അതുവരെയുണ്ടായിരുന്ന ജാഗ്രത നഷ്ടപ്പെട്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഭരണരംഗം പാടേ ഉദ്യോഗസ്ഥ തലത്തിലേക്കു ചുരുങ്ങിയെന്നും ആക്ഷേപമുയർന്നു. ഇതിന്റെ വിലയാണ് ഇപ്പോൾ പാർട്ടിയും ഭരണവും നൽകേണ്ടിവരുന്നതെന്നാണ് പാർട്ടിക്കകത്തെ സംസാരം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ കണ്ണൂരിലെ പാർട്ടി സെക്രട്ടറിയായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ അതുവരെയുണ്ടായിരുന്ന ജാഗ്രത നഷ്ടപ്പെട്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ content highlights: m sivasankar arrest and its impact on cpm


from mathrubhumi.latestnews.rssfeed https://ift.tt/35MRhcB
via IFTTT