Breaking

Monday, October 26, 2020

'ഹെന്ന ചെയ്യാനെത്തി'; ബ്യൂട്ടീഷന്റെ അഞ്ചു പവനും അറുപതിനായിരം രൂപയും കവര്‍ന്ന് യുവതി മുങ്ങി

പ്രതീകാത്മകചിത്രം| Photo: Mathrubhumi കക്കോടി(കോഴിക്കോട്): ബ്യൂട്ടിപാർലറിലെത്തിയ യുവതി ബ്യൂട്ടീഷന്റെ ബാഗിൽനിന്ന് അഞ്ച് പവൻ ആഭരണവും അറുപതിനായിരം രൂപയും കവർന്നു. കക്കോടി ബസാറിലെ സഹേലി ബ്യൂട്ടിപാർലറിൽ ശനിയാഴ്ച പകലാണ് സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. രാവിലെ 11 മണിയോടെയാണ് 25 വയസ്സ് തോന്നിക്കുന്ന, ജീൻസും ടോപ്പുമിട്ട യുവതി ബ്യൂട്ടിപാർലറിലെത്തിയത്. മുടിയിൽ ഹെന്ന ചെയ്യുവാനും താരൻ പോക്കുന്നതിനും യുവതി ബ്യൂട്ടീഷനോട് ആവശ്യപ്പെട്ടു. പാർലർ നടത്തുന്ന ബ്യൂട്ടീഷ്യനായ രഹന തന്നെയാണ് ഈ സമയത്ത് ഉണ്ടായിരുന്നത്. യുവതി ആവശ്യപ്പെട്ടപ്രകാരം രഹന ജോലി തുടങ്ങി. കുറച്ച് സമയം കഴിഞ്ഞപ്പോൾ യുവതി ചേച്ചി എനിക്ക് വയറുവേദനിക്കുന്നു. എന്തെങ്കിലും കഴിക്കാൻ വേണമെന്ന് പറയുന്നു. എനിക്ക് അൾസറിന്റെ അസുഖമുണ്ട്. ജ്യൂസ് ഓർഡർ ചെയ്യുമോയെന്ന് ചോദിക്കുന്നു. കോവിഡായതിനാൽ ഓർഡർ കിട്ടില്ല... അവിടെ പോയി കഴിക്കണമെന്ന് രഹന പറയുന്നു. ബിസ്കറ്റെങ്കിലും കിട്ടിയാൽ മതിയായിരുന്നുവെന്ന് യുവതി വേദന അസഹ്യമായ രീതിയിൽ പറയുന്നു. എന്നാൽ, ഞാൻ തന്നെ വാങ്ങിച്ചുവരാമെന്ന് പറഞ്ഞ് രഹന ബാഗിൽനിന്നും ബിസ്കറ്റ് വാങ്ങിക്കുന്നതിനായി പണം എടുത്തു. കൈയെത്താത്ത ദൂരത്തിൽ ബാഗ് മാറ്റിവെച്ച് കർട്ടൻ വലിച്ചിടുകയും ചെയ്തു. പാർലറിനു തൊട്ടുതാഴെയുള്ള ബേക്കറിയിൽ പോയി ബിസ്കറ്റ് വാങ്ങി വന്നു. തിരിച്ചു വരുമ്പോൾ യുവതി വേദനകാരണം കുനിഞ്ഞ് ഇരിക്കുന്നതായാണ് കാണുന്നത്. രണ്ട് ബിസ്കറ്റ് കഴിച്ചു. വെള്ളവും കുടിച്ചു. അരമണിക്കൂർകൂടി പാർലറിൽ ചെലവഴിച്ചു. പിന്നെ പോവാൻ ധൃതികാണിച്ചു. മുടി ഉണക്കാൻ സമ്മതിച്ചില്ല. നാളെ കല്യാണത്തിന് പോവാനുണ്ട്. മൂട്ടോളിയിലാണ് വീടെന്നും പറഞ്ഞ് വേഗം പോവുകയായിരുന്നു. തുടർന്ന് രഹന ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണവും പണവും നഷ്ടമായതായി അറിയുന്നത്. ലോക്കറിൽനിന്ന് എടുത്ത മൂന്ന് ചെയിനും അറുപതിനായിരം രൂപയുമാണ് നഷ്ടമായത്. എൻ.ഐ.ടി.യിൽ അഡ്മിഷൻ കിട്ടിയ മകളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതിയ പണമാണ് നഷ്ടമായത്. വിരലടയാള വിദഗ്ധരും ചേവായൂർ പോലീസും ബ്യൂട്ടിപാർലറിലെത്തി പരിശോധന നടത്തി. പോലീസ് നായ മണംപിടിച്ച് ബാലുശ്ശേരി റോഡ് വരെ പോയി. content highlighst: woman steals five sovereign gold and sixty thousand rupee from beauty parlour


from mathrubhumi.latestnews.rssfeed https://ift.tt/2FZD6YL
via IFTTT