കോട്ടയം: വ്യക്തികൾക്കെതിരായ കേസുകൾ മുൻനിർത്തി എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി. സംവരണവിഷയത്തിൽ മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനും, തിരഞ്ഞെടുപ്പുകൾ അടുത്തതോടെ സർക്കാരിന്റെ ജനക്ഷേമപദ്ധതികളിൽ നിന്നും ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റേയും ബിനീഷ് കോടിയേരിയുടേയും അറസ്റ്റുകൾ മുൻനിർത്തിയുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ ഫെയ്സ്ബുക്കിലൂടെയാണ് ജോസ് കെ.മാണിയുടെ പ്രതികരണം. വ്യക്തികൾക്കെതിരായ കേസുകൾ മുൻനിർത്തി എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള പ്രതിപക്ഷശ്രമം... Posted by Jose K Mani onFriday, October 30, 2020 Content Highlights:jose k mani support ldf government-udf-kerala congress
from mathrubhumi.latestnews.rssfeed https://ift.tt/3eeF7wB
via
IFTTT