സിദ്ദിപേട്ട്:തെലങ്കാനയിലെ ദുബ്ബാക്ക ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽനിന്ന് പോലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. വോട്ടർമാർക്ക് വിതരണം ചെയ്യാനായി എത്തിച്ച പണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.അതിനാടകീയ രംഗങ്ങളാണ് കഴിഞ്ഞദിവസം ബി.ജെ.പി സ്ഥാനാർഥിയുടെ അടുത്തബന്ധുവിന്റെ വീട്ടിൽ അരങ്ങേറിയത്. പോലീസ് പണം പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പി സ്ഥാനാർഥിയായ രഘുനന്ദൻ റാവു സംഭവസ്ഥലത്തെത്തി. നിരവധി ബി.ജെ.പി പ്രവർത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പണം സൂക്ഷിച്ച ബാഗ് പോലീസിന്റെ കയ്യിൽനിന്ന് ബി.ജെ.പി പ്രവർത്തകർ തട്ടിയെടുത്തു. ആറ് ലക്ഷത്തോളം രൂപ പ്രവർത്തകർ തട്ടിയെടുത്ത് ഓടി. വോട്ടർമാരെ സ്വാധീനിക്കാൻ പണം ഉപയോഗിച്ചുവെന്ന് പോലീസ് വ്യാജമായി ആരോപിക്കുകയാണ്, പോലീസാണ് പണം വീട്ടിൽ ഒളിപ്പിച്ചുവെച്ചതെന്നും രഘുനന്ദൻ റാവു ആരോപിച്ചു. ഇതിനിടെ രഘുനന്ദൻ റാവുവിനെ പിന്തുണച്ച് സ്ഥലത്തെത്തിയ ബി.ജെ.പി തെലങ്കാന അധ്യക്ഷൻ ബാണ്ഡി സജ്ഞയ് കുമാറിനെ പോലീസ് കരുതൽ തടങ്കലിലാക്കി. ഇദ്ദേഹത്തെ പോലീസ് കയ്യേറ്റം ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ അപലപിച്ച് കേന്ദ്രമന്ത്രിയും സംഭവദിവസം രാത്രി തന്നെ സ്ഥലത്തെത്തി. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ രഘുനന്ദൻ റാവു പണം ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് മൂന്ന് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയത്. ഇതിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. പണം കണ്ടെടുത്തതും ബി.ജെ.പി പ്രവർത്തകർ ഇത് തട്ടിയെടുത്തതും ദൃശ്യങ്ങളിലുണ്ട്. 200ഓളം പേരടങ്ങുന്ന ബി.ജെ.പി പ്രവർത്തകരാണ് പോലീസിനെ തടയാൻ എത്തിയതെന്നും സിദ്ദിപേട്ട് പോലീസ് കമ്മീഷണർ വ്യക്തമാക്കി. നവംബർ മൂന്നിനാണ് ദുബ്ബാക്കയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. Content Highlights:Dubbaka bypoll: High drama as police recovers Rs 18.67 lakh from BJP candidates relative
from mathrubhumi.latestnews.rssfeed https://ift.tt/35C33X1
via
IFTTT