Breaking

Saturday, October 31, 2020

ബംഗാൾ തിരഞ്ഞെടുപ്പിൽ സി.പി.എം. കോൺഗ്രസിനൊപ്പം

ന്യൂഡൽഹി: കോൺഗ്രസുമായി കൈകോർത്തു മത്സരിക്കാൻ സി.പി.എം. ബംഗാൾ ഘടകത്തിന് കേന്ദ്രകമ്മിറ്റിയുടെയും പിന്തുണ. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റു ധാരണയുണ്ടാക്കും. അതേസമയം, കോൺഗ്രസുമായി തിരഞ്ഞെടുപ്പുമുന്നണിയുണ്ടാവില്ല. -തിരഞ്ഞെടുപ്പു സമീപനം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച തുടങ്ങിയ സി.പി.എം. കേന്ദ്രകമ്മിറ്റിയോഗത്തിൽ ഇങ്ങനെയാണ് ധാരണ. ഇരുപാർട്ടികളും പരസ്പരം മത്സരിക്കില്ല. സംയുക്തപ്രചാരണം വേണമോയെന്ന് പ്രാദേശികതലത്തിൽ തീരുമാനിച്ചു നടപ്പാക്കാൻ തടസ്സമില്ല. എന്നാൽ, കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ദേശീയ നേതാക്കൾ ഒന്നിച്ചു പങ്കെടുക്കുന്ന പ്രചാരണത്തിനു സാധ്യതയില്ല. ബംഗാളിലെ സഖ്യം മുഖ്യമായും ഒരു ബി.ജെ.പി. വിരുദ്ധചേരിയായി സി.പി.എം ഉയർത്തിക്കാട്ടും.ബംഗാളിനു പുറമേ, തമിഴ്‌നാട്ടിലും അസമിലും കോൺഗ്രസുമായി സഹകരിക്കും. തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതൽ ഡി.എം.കെ. നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് സി.പി.എം. ഇത്‌ നിയമസഭാതിരഞ്ഞെടുപ്പിലും തുടരും. തമിഴ്‌നാട്ടിൽ നിഴൽഭരണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. അതിനാൽ, ബി.ജെ.പി.യെ ചെറുക്കാൻ കോൺഗ്രസ് പങ്കാളിയായ ഡി.എം.കെ. മുന്നണിക്കൊപ്പം സി.പി.എം.നിലയുറപ്പിക്കും.ബി.ജെ.പി.ക്കെതിരേ ജനാധിപത്യ-മതേതര പാർട്ടികളുടെ ചേരി ശക്തിപ്പെടുത്താനാണ് ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട അടവുനയം. തമിഴ്‌നാട്ടിൽ വിജയിച്ചതും ഇപ്പോൾ ബിഹാറിൽ ആർ.ജെ.ഡി. സഖ്യത്തിൽ മത്സരിക്കുന്നതുമൊക്കെ ഈ നയം അടിസ്ഥാനമാക്കിയാണെന്ന് സി.പി.എം. വൃത്തങ്ങൾ ‘മാതൃഭൂമി’യോടു പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3jJJnWe
via IFTTT