കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ബിനീഷ് കോടിയേരിയെ ട്രോളി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. ഒ.കെ. ഗുഡ്നൈറ്റ് എന്ന് രണ്ടുവാക്കു മാത്രമുള്ള ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ഫിറോസിന്റെ പ്രതികരണം. മുൻപ്, ബെംഗളൂരു ലഹരി മരുന്നുകേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനും ബിനീഷ് കോടിയേരിക്കും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം വാർത്താസമ്മേളനത്തിൽ ഫിറോസ് ഉന്നയിച്ചിരുന്നു. സെപ്റ്റംബർ രണ്ടാം തിയതി ഫിറോസിന്റെ വാർത്താസമ്മേളനം ആരംഭിച്ച് തൊട്ടുപിന്നാലെ ഒ.കെ. ഗുഡ്നൈറ്റ് എന്ന് ബിനീഷ് കോടിയേരി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ആ കുറിപ്പിനുള്ള മറുപടിയെന്നോണമാണ് ഫിറോസിന്റെ ഇപ്പോഴത്തെ ഫെയ്സ്ബുക്ക് പോസ്റ്റ്. content highlights: pk firos facebook post after bineesh kodiyeri arrest
from mathrubhumi.latestnews.rssfeed https://ift.tt/3oDChX1
via
IFTTT