Breaking

Thursday, October 29, 2020

ഓർത്തഡോക്‌സ് സഭയുമായുള്ള കൂദാശബന്ധം യാക്കോബായ സഭ ഉപേക്ഷിച്ചു

കോട്ടയം: വിശ്വാസികളെ പുറത്താക്കി പള്ളികൾ പിടിച്ചെടുക്കുന്നതിലും സെമിത്തേരികളിൽ ശവസംസ്‌കാരം തടയുന്നതിലും പ്രതിഷേധിച്ച് ഓർത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശബന്ധങ്ങളും യാക്കോബായ സുറിയാനി സഭ അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനിസഭയുടെ പരമാദ്ധ്യക്ഷൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ അനുമതി നൽകി.സുന്നഹദോസ് തീരുമാനം നടപ്പാക്കാനാവശ്യപ്പെട്ട് ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ യാക്കോബായ സഭയിലെ എല്ലാ ഭദ്രാസന മെത്രാപ്പോലീത്തമാർക്കും കൽപ്പന അയച്ചു. വിവാഹം, മാമോദീസ, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളിൽ പുതിയ തീരുമാനം ബാധകമാകും.സുന്നഹദോസിന്റെ പ്രധാന തീരുമാനങ്ങൾയാക്കോബായ വിശ്വാസികളുടെ ചടങ്ങുകളിൽ ഓർത്തഡോക്‌സ്‌ വൈദികരെ ഇനിമുതൽ പങ്കെടുപ്പിക്കില്ല. നിലവിൽ കുടുംബബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവിഭാഗങ്ങളിലെയും വൈദികർ, ദേവാലയച്ചടങ്ങുകളിലും മറ്റ് ശുശ്രൂഷകളിലും അംശവസ്ത്രങ്ങളും കറുത്തവേഷങ്ങളും ധരിച്ച് പരസ്പരം പങ്കെടുക്കാറുണ്ട്. യാക്കോബായ സഭയിലെ പുരോഹിതർ ഓർത്തഡോക്‌സ് വൈദികർക്കൊപ്പം ചടങ്ങുകളിൽ പങ്കെടുക്കുന്നതും ശ്രേഷ്ഠ കാതോലിക്കാ ബാവ വിലക്കിയിട്ടുണ്ട്.മാമോദീസ ചടങ്ങുകൾയാക്കോബായ പള്ളികളിൽത്തന്നെ നടത്തണം. ഏതെങ്കിലും സാഹചര്യത്തിൽ ഓർത്തഡോക്‌സ് പള്ളിയിൽ നടത്തിയാൽ കുട്ടിയെ യാക്കോബായ പള്ളിയിൽ മൂറോൻ അഭിഷേകം നടത്തിയതിനുശേഷം കുർബാന നൽകി രജിസ്റ്ററിൽ ചേർക്കണം. കുട്ടിയുടെ ‘തലതൊടുന്ന’യാൾ നിർബന്ധമായും യാക്കോബായ സഭാംഗമായിരിക്കണം.വിവാഹംവിവാഹചടങ്ങുകൾക്ക് ഓർത്തഡോക്‌സ് പള്ളികളിൽനിന്നുള്ള ‘ദേശകുറി’ സ്വീകരിക്കുകയോ യാക്കോബായ പള്ളികളിൽനിന്ന് ഓർത്തഡോക്‌സ് പള്ളിയിലേക്ക് അത് നൽകുകയോ ചെയ്യില്ല. ഓർത്തഡോക്‌സ് വിഭാഗത്തിൽനിന്നുള്ളവർ ഇങ്ങോട്ട് വിവാഹത്തിനു വന്നാൽ അതിനുമുമ്പായി യാക്കോബായ പള്ളിയിൽ വധുവിന് അല്ലെങ്കിൽ വരന് മൂറോൻ അഭിഷേകം നടത്തി കുമ്പസാരിപ്പിച്ച് കുർബാന സ്വീകരിച്ച് യാക്കോബായ സഭയിലേക്ക്‌ ചേർക്കണം.


from mathrubhumi.latestnews.rssfeed https://ift.tt/3e3Yxo7
via IFTTT