Breaking

Friday, October 30, 2020

സൈനികര്‍ക്ക് സുരക്ഷിത മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം 

ന്യൂഡൽഹി: സൈനികർക്കായി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യൻ സൈന്യം. വോയ്സ്നോട്ട്, വീഡിയോ കോളിങ് ഉൾപ്പടെയുളള സേവനങ്ങൾ ഉറപ്പുവരുത്തുന്ന ആപ്പിന് സായ് (SAI)എന്നാണ് പേരുനൽകിയിരിക്കുന്നത്. സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്. വാട്സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകൾക്ക് സമാനമാണ് സായ്യുടെ പ്രവർത്തനരീതിയും. അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത തരത്തിൽ ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. സൈനികർക്കിടയിൽ പരസ്പരമുളള ആശയവിനിമയത്തിന് ഇത് വളരെയധികം ഫലപ്രദമാകും. സിഇആർടി, ആർമി സൈബർ ഗ്രൂപ്പും ആപ്പ് സൂക്ഷ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. Content Highlights: Secure messaging App for Indian Soldiers


from mathrubhumi.latestnews.rssfeed https://ift.tt/3jDRmE3
via IFTTT