Breaking

Saturday, October 31, 2020

യുദ്ധവിമാനത്തില്‍ നിന്ന് തൊടുത്ത മിസൈല്‍ കപ്പലിനെ തകര്‍ത്തു: ബ്രഹ്മോസ് പരീക്ഷണം വിജയം

ന്യൂഡൽഹി: സുഖോയ് യുദ്ധ വിമാനത്തിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഇന്ത്യ. ബംഗാൾ ഉൾക്കടലിൽ വച്ച് വെള്ളിയാഴ്ചയാണ് സുഖോയ് വിമാനത്തിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. വളരെ കൃത്യതയോടെ മുങ്ങുന്ന കപ്പലിനെ മിസൈൽ തകർത്തതായി വ്യോമസേന അധികൃതർ അറിയിച്ചു. പഞ്ചാബിലെ വ്യോമത്താവളത്തിൽ നിന്ന് പറന്നുയർന്ന സുഖോയ് വിമാനം വായുവിൽ ഇന്ധനം നിറച്ച ശേഷമാണ് പരീക്ഷണത്തിലേക്ക് കടന്നത്. കിഴക്കൻ ലഡാക്കിൽ ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കുന്നതിനിടയിലാണ് ഇന്ത്യ മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്. സുഖോയ്-30 വിമാനം മൂന്ന് മണിക്കൂറിലധികം സഞ്ചരിച്ചതിന് ശേഷമാണ് മിസൈൽ പ്രയോഗിച്ചതെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ വ്യോമസേന ആദ്യമായി സുഖോയ് -30 എംകെഐ യുദ്ധവിമാനത്തിൽ നിന്ന് ബ്രഹ്മോസ് മിസൈലിന്റെ വ്യോമപരീക്ഷണം വിജയകരമായി പരീക്ഷിച്ചിരുന്നു. കടലിലെയോ കരയിലെയോ ഏതെങ്കിലും ലക്ഷ്യസ്ഥാനത്ത് പകലും രാത്രിയിലും എല്ലാ കാലാവസ്ഥയിലും വളരെ കൃത്യതയോടെ ആക്രമിക്കാൻ ബ്രഹ്മോസ് മിസൈലുകൾക്കാകും. 40 ഓളം സുഖോയ് യുദ്ധവിമാനങ്ങളിലാണ് വ്യോമസേന ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിക്കുന്നത്. Content Highlights:India Test-fires BrahMos Supersonic Cruise Missile from Sukhoi Fighter Jet,


from mathrubhumi.latestnews.rssfeed https://ift.tt/2Gd4YIP
via IFTTT