പട്ന: പിതാവ് രാം വിലാസ് പാസ്വാന്റെ ചിത്രത്തിനരികിൽ നിന്ന് പ്രസംഗം ചിത്രീകരിക്കാനായി തയ്യാറെടുക്കുന്ന എൽ.ജെ.പി.നേതാവ് ചിരാഗ് പാസ്വാന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. രാം വിലാസ് പാസ്വാൻ അന്തരിച്ച് ദിവസങ്ങൾക്കുളളിൽ നടന്നതെന്ന് കരുതുന്ന വീഡിയോ ചിത്രീകരണത്തിനിടയിൽ ചിരാഗ് പാസ്വാൻ തമാശകൾ പറയുന്നതും വീഡിയോ ചിത്രീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതും കേൾക്കാം. പിതാവിന്റെ മരണത്തിൽ യാതൊരു ദുഃഖവുമില്ലെന്ന് ചൂണ്ടിക്കാട്ടി വീഡിയോയെ ചിരാഗിനെതിരേയുളള തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കി മാറ്റിയിരിക്കുകയാണ് നിതീഷ് കുമാർ വിഭാഗം. വീഡിയോ ചിത്രീകരണത്തിനിടയിലെ ഈ ദൃശ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ പ്രതിരോധിക്കാൻ നിതീഷ് കുമാർ നടത്തുന്ന ശ്രമം തിരഞ്ഞെടുപ്പിനെ കുറിച്ച് നിതീഷ് കുമാർ എത്രത്തോളം ആശങ്കാകുലനാണെന്നതിന്റെ തെളിവാണെന്ന് ചിരാഗ് പ്രതികരിച്ചു. ഈ വീഡിയോയുടെ ഉദ്ദേശ്യം എനിക്ക് മനസ്സിലാകുന്നില്ല. എ പിതാവിന്റെ മരണത്തിൽ ഞാൻ ദുഃഖിതനായിരുന്നു എന്നത് സംബന്ധിച്ച തെളിവ് നൽകേണ്ടതുണ്ടോ. നിതീഷ് കുമാർ ഇത്രയും തരംതാഴ്ന്നത് അദ്ദേഹം എന്ത്രമാത്രം ആശങ്കാകുലനാണെന്നതിന്റെ തെളിവാണ്. ചിരാഗ് പറഞ്ഞു. പരാജയത്തെ ഭയപ്പെടുന്ന ജെ.ഡി.യു നേതാക്കൾ എത്രത്തോളം തരംതാഴ്ന്നു എന്നതിന് തെളിവാണിത്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി ബന്ധപ്പെട്ടുളള വീഡിയോയാണ് ചിത്രീകരിച്ചത്. എല്ലാ ദിവസവും ഓരോ വീഡിയോ ചിത്രീകരിക്കുമായിരുന്നു. അതിൽ എന്താണ് തെറ്റുളളത്, ഇതിനുളള മറുപടിയും നിതീഷിന് ജനങ്ങളിൽ നിന്ന് ലഭിക്കും. നിതീഷ് പുറത്താകുമെന്നുളളത് ഉറപ്പാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ പുറത്തുവന്നതോടെ ചിരാഗിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിൽ എൽ.ജെ.പി. എത്ര സീറ്റുകൾ നേടുമെന്ന് അറിയില്ലെങ്കിലും ബോളിവുഡിന് നല്ലൊരു നടനെ നഷ്ടമായെന്നാണ് ചിലരുടെ പ്രതികരണം. I dont know how many seats LJP will get in the upcoming elections but Bollywood has lost a brilliant actor. WHAT A PERFORMANCE CHIRAG PASWAN JI! 👏👏👏 pic.twitter.com/JYVh2RT50O — Scotchy(Team) (@scotchism) October 27, 2020 നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു ചിരാഗ് പാസ്വാന്റെ എൽ.ജെ.പി. എന്നാൽ ജെഡിയു മത്സരിക്കുന്ന സീറ്റുകളിലെല്ലാം സ്ഥാനാർഥികളെ നിർത്തിയാണ എൽജെപി പോരാടുന്നത്. Content Highlights:Chirag Paswan reacts on his leaked video
from mathrubhumi.latestnews.rssfeed https://ift.tt/3kDAbUs
via
IFTTT