കൊച്ചി: ഇന്ത്യൻ ഓയിലിന്റെ പാചകവാതക ബ്രാൻഡായ 'ഇൻഡെയ്ൻ', എൽ.പി.ജി. റീഫിൽ ബുക്കിങ്ങിനായി രാജ്യത്തുടനീളം ഏകീകൃത നമ്പർ അവതരിപ്പിക്കുന്നു. 77189 55555 എന്ന നമ്പർ വഴിയാണ് നവംബർ മുതൽ ഇൻഡെയ്ൻ ഉപഭോക്താക്കൾ ഗ്യാസ് ബുക്ക് ചെയ്യേണ്ടത്. നിലവിലെ നമ്പർ 31-ന് നിർത്തലാക്കും. പുതിയ നമ്പർ എസ്.എം. എസ്., ഐ.വി.ആർ.എസ്. എന്നിവയിലൂടെ ഇൻഡെയ്ൻ എൽ.പി.ജി. റീഫിൽ ബുക്കിങ് എളുപ്പമാക്കുന്നതിനു വേണ്ടിയാണ്. ഉപയോക്താക്കൾ സംസ്ഥാനങ്ങളിലുടനീളം ഒരു ടെലികോം സർക്കിളിൽനിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിലും, അവരുടെ ഇൻഡെയ്ൻ റീഫിൽ ബുക്കിങ് നമ്പർ അതേപടി തുടരും. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഇൻഡെയ്ൻ എൽ.പി.ജി. ബുക്ക് ചെയ്യാനാകൂ.
from mathrubhumi.latestnews.rssfeed https://ift.tt/31Ui3i1
via
IFTTT