പാലാ: പ്രമുഖ സിനിമ നിർമാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമയും പാലായിലെ പ്രമുഖ വ്യാപാരിയുമായ കക്കാട്ടിൽ കെ.ജെ.ജോസഫ് (ചെറുപുഷ്പം കൊച്ചേട്ടൻ-86) അന്തരിച്ചു. ഭാര്യ: പരേതയായ അന്നക്കുട്ടി, തൊടുപുഴ വലിയമരുതുങ്കൽ കുടുംബാംഗം. മക്കൾ: മോളി, റോസമ്മ, മേഴ്സി, കുഞ്ഞുമോൻ, പരേതയായ വത്സമ്മ. മരുമക്കൾ: ജോയ് മാളിയേക്കൽ (പാലാ), വിൽസൺ നിരപ്പേൽ (തൊടുപുഴ), സണ്ണി പുത്തോക്കാരൻ (എറണാകുളം), ജ്യോതി ചെറക്കേക്കാരൻ (തൃശ്ശൂർ), പരേതനായ ഡോ. ജോസി മാളിയേക്കൽ (എറണാകുളം). ശവസംസ്കാരം ശനിയാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. നിദ്ര, വീട്, ഹിമവാഹിനി, മൗനനൊമ്പരം, അനുരാഗി, പാവം പാവം രാജകുമാരൻ എന്നീ ഹിറ്റുകൾ സമ്മാനിച്ചു. 'നാടൻ പെണ്ണും നാട്ടുപ്രമാണിയും' എന്ന സിനിമയാണ് അവസാനമായി നിർമിച്ചത്. അന്നുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമ 'ദുബായ്' ഏറ്റെടുക്കാൻ പല വിതരണക്കാരും മടിച്ചപ്പോൾ സധൈര്യം തിയേറ്ററിലെത്തിച്ചത് ചെറുപുഷ്പമാണ്
from mathrubhumi.latestnews.rssfeed https://ift.tt/2TEABOH
via
IFTTT