പത്തനംതിട്ട: ബലാത്സംഗംചെയ്തെന്നും നഗ്നദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമുള്ള യുവതിയുടെ പരാതിയിൽ അടൂർ പഴകുളം സ്വദേശിക്കും ഭാര്യയ്ക്കുമെതിരേ കേസ്. സി.പി.എം. പത്തനംതിട്ടാ ജില്ലാസെക്രട്ടറിയുടെ മുൻ ഡ്രൈവറാണ് ആരോപണവിധേയനായ ആൾ. ജയിലിലായിരുന്ന ഭർത്താവിനെ പുറത്തിറക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാൾ പണം തട്ടിയെടുത്തെന്നും പഴകുളം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നു. ആരോപണവിധേയനും ഭാര്യയ്ക്കും എതിരേ കേസെടുത്തതായി പത്തനംതിട്ട വനിതാ പോലീസ് എസ്.എച്ച്.ഒ. എ.ആർ. ലീലാമ്മ പറഞ്ഞു. ഇരുവരേയും പോലീസ് തിരയുന്നു. 2019 മാർച്ച് മുതലാണ് കേസിനാസ്പദമായ സംഭവങ്ങൾ. പാർട്ടിയംഗമായിരുന്ന യുവതിയുടെ പരാതിയിൽ പറയുന്നത്-'ജയിലിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന് ഉറപ്പുതന്ന് അഞ്ചുലക്ഷം രൂപ പഴകുളം സ്വദേശി വാങ്ങിയെടുത്തു. അയൽവാസിയും ബന്ധുവുമാണിയാൾ. വീട് പണയപ്പെടുത്തിയാണ് തുക നൽകിയത്. ആ സമയത്ത് ഇയാൾ, പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ ജില്ലാസെക്രട്ടറിയുടെ െെഡ്രവറായിരുന്നു. അഭിഭാഷകനെ കാണാനെന്ന് പറഞ്ഞ് െകാട്ടാരക്കരയിലെത്തിച്ചു. ഹോട്ടൽമുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചു. ജയിലിൽ കഴിയുന്ന ഭർത്താവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും പല തവണ ലൈംഗികമായി പീഡിപ്പിച്ചു. നഗ്നദൃശ്യങ്ങൾ പകർത്തി. ജയിലിൽനിന്ന് ഭർത്താവ് പുറത്തിറങ്ങിയപ്പോഴാണ് പ്രതിയുടെ വഞ്ചനകളെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. നൽകിയ അഞ്ചുലക്ഷം രൂപ തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. നഗ്നദൃശ്യങ്ങൾ തന്റെ ഭർത്താവുൾപ്പെടെയുള്ള ബന്ധുക്കൾക്ക് പ്രതിയുടെ ഭാര്യയുടെ മൊബൈൽഫോണിൽനിന്ന് അയച്ചു. സോഷ്യൽമീഡിയയിലൂടെ ഇത് പ്രചരിക്കുന്നെന്നറിഞ്ഞപ്പോൾ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചില പാർട്ടിേനതാക്കൾ ഇടപെട്ട് രണ്ടുലക്ഷം രൂപ തിരികെ നൽകി'. അതേസമയം, കേസിൽപ്പെട്ടയാളെ പാർട്ടിയംഗത്വത്തിൽനിന്ന് നേരത്തെ പുറത്താക്കിയിരുന്നെന്ന് സി.പി.എം. നേതൃത്വം വ്യക്തമാക്കി. content highlights: case registered against pazhakulam native over womans complaint on rape
from mathrubhumi.latestnews.rssfeed https://ift.tt/2FXRPDm
via
IFTTT