കോഴിക്കോട്: മുന്നാക്ക സംവരണം പിൻവലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി. വിഭാഗം. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സർക്കാർവെല്ലുവിളിക്കുന്നെന്നും സവർണ താൽപര്യം മാത്രം മുൻനിർത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തിൽ വിമർശനമുണ്ട്. സംസ്ഥാന സർക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലർത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം. നേരത്തെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള സംഘടനകൾ സംവരണ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. മുന്നാക്ക സംവരണം സവർണ താൽപര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്. സർക്കാർ വിദ്യാഭ്യാസ മേഖലകളിൽ മുസ്ലിങ്ങളുടെ അവസരങ്ങൾ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനം പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു. content highlights: government should withdraw economic reservation says kanthapuram faction
from mathrubhumi.latestnews.rssfeed https://ift.tt/37MVKOS
via
IFTTT