ന്യൂഡൽഹി: ബിഹാറിൽ എൻ.ഡി.എ മുന്നണി വീണ്ടും ഭൂരിപക്ഷം നേടി അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേകൾ. 147 സീറ്റുകൾ വരെ ബി.ജെ.പി-ജെഡിയു സഖ്യം നേടുമെന്ന് ടൈംസ് നൗ- സീ വോട്ടർ പറയുന്നു. എൻ.ഡി.എ 139-159 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് എബിപി- സീ വോട്ടർ സർവേയും പ്രവചിച്ചിരിക്കുന്നത്. 77 സീറ്റുകളുമായി ബി.ജെ.പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കാം. ജെഡിയു 66 സീറ്റുകൾ വരെ നേടും, മുന്നണിയിലെ മറ്റ് കക്ഷികൾ 7 സീറ്റ് വരെ നേടിയേക്കാമെന്നും ടൈസ് നൗ സർവേ പറയുന്നു. ആർ.ജെ.ഡി-കോൺഗ്രസ് നയിക്കുന്ന മഹാസഖ്യത്തിന് 87, മറ്റുള്ളവ 9 എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷികൾക്ക് ലഭിച്ചേക്കാവുന്ന സീറ്റുകൾ. തേജസ്വി നയിക്കുന്ന ആർ.ജെ.ഡി 60 സീറ്റുകൾ വരെ നേടാൻ സാധ്യത നിലനിൽക്കെ കോൺഗ്രസിന്റെ സ്വാധീനം കുറഞ്ഞേക്കുമെന്നും 16 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കാമെന്നും അഭിപ്രായ സർവേ പറയുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുമുന്നണിക്ക് 11 സീറ്റുകൾ വരേയും ലഭിച്ചേക്കാം. ചിരാഗ് പാസ്വാൻ നയിക്കുന്നഎൽ.ജെ.പി മൂന്ന് സീറ്റുകൾ വരെ ലഭിക്കാനുള്ള സാധ്യതയാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. ടൈംസ് നൗ സർവേ പ്രകാരം ഏറ്റവും കൂടുതൽ വോട്ട്ശതമാനം ലഭിക്കുന്ന പാർട്ടി ആർ.ജെ.ഡി (24.1%)ആണ്. ബി.ജെ.പി-21.6%, ജെഡിയു-18.3% എന്നിങ്ങനെയാണ് മറ്റ് പ്രമുഖ കക്ഷികൾക്ക് ലഭിച്ചേക്കാവുന്ന വോട്ട് ശതമാനം. അതേസമയം മഹാസഖ്യത്തിന് 77-98 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് എ.ബി.പി-സീ വോട്ടർ സർവേ പറയുന്നത്. എൽജെപിക്ക് 5 സീറ്റുകളിൽ ഒതുങ്ങേണ്ടിവരും. 73-81 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ കക്ഷിയാകും. ജെ.ഡി.യു 59-67 സീറ്റുകൾ നേടും. ആർ.ജെ.ഡി-56-64, കോൺഗ്രസ് 12-20, ഇടതുമുന്നണി 9-14 സീറ്റുകൾ വരെ നേടിയേക്കാമെന്നും എ.ബി.പി-സീ വോട്ടർ സർവേ പറയുന്നു. ഒക്ടോബർ 1 മുതൽ 23 വരെ സംസ്ഥാനത്തെ 30,678 പേരിൽ നടത്തിയ അഭിപ്രായ സർവേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബർ 28 മുതൽ മൂന്ന് നവംബർ 7 വരെ ഘട്ടങ്ങളിലായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുക. നവബർ 8നാണ് ഫലപ്രഖ്യാപനം. Content Highlights:Bihar Assembly Election 2020 Opinion Poll
from mathrubhumi.latestnews.rssfeed https://ift.tt/35vI8Vu
via
IFTTT