ന്യൂഡൽഹി: അമിതമായ ശബ്ദത്തിൽ പാട്ട് വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. മഹേന്ദ്ര പാർക്കിലെ സാരായ് പിപാലി താലയിലെ സുശീൽ(29)ആണ് മരിച്ചത്. സുശീലിന്റെ രണ്ട് സഹോദരൻമാർക്കും കുത്തേറ്റു. അയൽവാസിയായ അബ്ദുൾ സത്താർ ഉച്ചത്തിൽ പാട്ട് വെച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.15 ഓടെ ലഭിച്ച വിവരത്തെ തുടർന്നാണ് സംഭവസ്ഥലത്തെത്തിയതെന്ന് പോലീസ് അറിയിച്ചു. കുത്തേറ്റ സുശീലിനേയും സഹോദരൻമാരായ സുനിലിനേയും അനിലിനേയും പോലീസ് ആശുപത്രിയിലെത്തിച്ചെത്തിച്ചെങ്കിലും സുശീൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അനിൽ ചികിത്സയിലാണ്. അബ്ദുൾ സത്താറിന്റെ വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചതാണ് തർക്കത്തിന് കാരണമായതെന്ന് ആശുപത്രിയിൽ കഴിയുന്ന സുനിൽ മൊഴി നൽകി. ഒച്ച കുറയ്ക്കാൻ ആവശ്യപ്പെട്ടത് വാക്കുതർക്കത്തിന് വഴിതെളിച്ചതായും സത്താറും അയാളുടെ മക്കളായ ഷഹ്നാവാസ്, അഫാക്, ചാന്ദ്, ഹസീൻ എന്നിവരും ചേർന്ന് ആക്രമിച്ചതായി സുനിൽ പറഞ്ഞു. സംഭവത്തിനിടെ പരിക്കേറ്റ സത്താറിന്റെ ഭാര്യ ഷാജഹാനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സുനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സത്താർ, ഷഹ്നാവാസ്, അഫാക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മരിച്ച സുശീലിന്റെ പേരിൽ ക്രിമിനൽ കേസുകൾ ഉള്ളതായും സുശീൽ മദ്യക്കടത്ത്നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. വിവാഹിതനായ സുശീലിന് ഒരു മകനുണ്ട്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ബിജെആർഎം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Content Highlights: Man Killed For Playing Loud Music In Delhi, 3 Arrested
from mathrubhumi.latestnews.rssfeed https://ift.tt/37R0WRR
via
IFTTT