Breaking

Friday, October 30, 2020

എല്‍ടിസി ക്യാഷ് വൗച്ചര്‍: പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും ആദായ നികുതിയിളവ്

എൽടിസി ക്യാഷ് വൗച്ചർ പ്രകാരമുള്ള ആദായ നികുതിയിളവ് സംസ്ഥാന സർക്കാർ ജീവനക്കാർ, സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതിയിലുള്ള സംരംഭങ്ങളിലെ ജീവനക്കാർ, സ്വകാര്യമേഖലയിലെ തൊഴിലാളികൾ എന്നിവർക്കും ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാരല്ലാത്തവർക്ക് പരമാവധി 36,000 രൂപവരെയാണ് എൽടിസി പ്രകാരം ആദായനികുതി ഇളവ് ലഭിക്കുകയെന്ന് പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും ഇളവ് ലഭിക്കുക. സംസ്ഥാന സർക്കാർ ജീവനക്കാർക്കുപുറമെ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കുൾപ്പടെയാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. 12ശതമാനമെങ്കിലും ജിഎസ്ടി നൽകുന്ന സേവനമോ ഉത്പന്നമോ വാങ്ങിയാലാണ് ആനുകൂല്യം ലഭിക്കുക. 2020 ഒക്ടോബർ 12നും 2021 മാർച്ച് 31നും ഇടിയിലുള്ള ബില്ലുകളാണ് ഇതിനായി നൽകേണ്ടത്. ബില്ലിൽ ജിഎസ്ടി നമ്പറും എത്രതുകയാണ് ജിഎസ്ടി അടച്ചതെന്നും ഉണ്ടായിരിക്കണം. അവധിയാത്രയ്ക്കാണ് എൽടിസി അനുവദിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിന് അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് എൽടിസി ക്യാഷ് വൗച്ചർ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. വിപണിയിൽ ഈ പണമെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. Private sector, state government, PSU employees eligible for I-T exemption under LTC cash voucher sc


from mathrubhumi.latestnews.rssfeed https://ift.tt/3kFWKIp
via IFTTT