Breaking

Monday, October 26, 2020

സെന്‍സെക്‌സില്‍ 123 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ ഓഹരി സൂചികകളിൽ നഷ്ടം. നേരിയ നേട്ടത്തിലായിരുന്ന വിപണി താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 123 പോയന്റ് താഴ്ന്ന് 40,562ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 11,893ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 932 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 932 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, നെസ് ലെ, എൻടിപിസി, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ടൈറ്റാൻ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ടിസിഎസ്, മാരുതി സുസുകി, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്, ഐടിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏയ്ഞ്ചൽ ബ്രോക്കിങ്, എംആൻഡ്എം ഫിനാൻഷ്യൽ സർവീസസ്, എസ്ബിഐ ലൈഫ് തുടങ്ങി 36 കമ്പനികളാണ് തിങ്കളാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങൾ പുറത്തുവിടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3mrjJaj
via IFTTT