കുഞ്ചിത്തണ്ണി : വിനോദസഞ്ചാരത്തിനെത്തിയ യുവതി കുഞ്ചിത്തണ്ണിയിൽ മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ അസഭ്യവർഷം നടത്തി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ പാലം കവലയിലാണ് സംഭവം. കോതമംഗലം ഭാഗത്തുനിന്ന് കാറിൽ മൂന്നാർ, മാട്ടുപ്പട്ടി തുടങ്ങിയ സ്ഥലങ്ങൾ കണ്ടശേഷം വഴിതെറ്റി എത്തിയ ദമ്പതിമാരിൽ ഭാര്യയാണ് നാട്ടുകാർക്ക് നേരെ തിരിഞ്ഞത്. മദ്യലഹരിയിലായിരുന്നു ഇരുവരും. പാലം കുരിശുപള്ളിക്ക് സമീപം വാഹനം നിർത്തിയിട്ട ശേഷം കാറിലിരുന്ന് പരസ്പരം വഴക്കുകൂടുകയും ബഹളംവയ്ക്കുകയും ചെയ്തതിനെ തുടർന്ന് വിവരം തിരക്കി നാട്ടുകാർ എത്തി. തുടർന്ന് സ്ത്രീ നാട്ടുകാർക്ക് നേരെ തിരിഞ്ഞ് അസഭ്യം പറയുകയും വെല്ലുവിളിച്ചുകൊണ്ട് വാഹനത്തിന് പുറത്തിറങ്ങി സംഘർഷാവസ്ഥ ഉണ്ടാക്കുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രാജാക്കാട് പോലീസ് എത്തി ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. content highlights: drunk woman abuses people at kunchithanni
from mathrubhumi.latestnews.rssfeed https://ift.tt/3oH63Kv
via
IFTTT