നരിക്കുനി(കോഴിക്കോട്): മുഖ്യമന്ത്രിയോട് ഓൺലൈൻ പഠനത്തിനായി ഫോൺ ആവശ്യപ്പെട്ട ഹൈസ്കൂൾ വിദ്യാർഥിക്ക് ലഭിച്ചത് ലാപ്ടോപ്പ്. പുന്നശ്ശേരി കട്ടയാട്ട് റഹീം-സജ്ന ദമ്പതിമാരുടെ മകൻ നരിക്കുനി ഗവ. ഹയർ സെക്കൻഡറിയിൽ എട്ടാം ക്ലാസിൽ പ്രവേശനം നേടിയ ജസിൽ അബൂബക്കറിനാണ് മുഖ്യമന്ത്രി ലാപ്ടോപ്പ് സ്നേഹസമ്മാനമായി നൽകിയത്. സഹോദരങ്ങളായ മൂന്നാം ക്ലാസുകാരൻ ജാസിർ റഹ്മാനും പന്നൂർ ഗ. ഹയർ സെക്കൻഡറിയിൽ പ്ലസ് വണിന് പ്രവേശനം നേടിയ ജസ്ലി ഹനാനുമായി ഫോണിന് അടിപിടിയുണ്ടായപ്പോഴാണ് ഓൺലൈനായി മുഖ്യമന്ത്രിക്ക് നിവേദനം നൽകാനായി തീരുമാനിച്ചതും വീട്ടുകാരറിയാതെ ഗൂഗിളിൽ നോക്കി മെയിൽ കണ്ടെത്തി അയച്ചതും. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വിലാസം തിരക്കി വിളിവന്നു. ഇതോടെ പോലീസ് വീട്ടിൽ വരുമോ എന്ന പരിഭ്രമത്തിലായിരുന്നു കുട്ടി. ഇതിനുശേഷമാണ് വീട്ടുകാരറിയുന്നതും വിലാസം അയക്കുന്നതെന്നും കോഴിക്കോട്ട് കട നടത്തുന്ന പിതാവ് റഹീം പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചുമതലവഹിക്കുന്ന പി.എ. വെള്ളിയാഴ്ച തിരുനവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് നന്നായി പഠിക്കണമെന്ന മുഖ്യമന്ത്രിയുടെ ഉപദേശത്തോടെ ലാപ്ടോപ്പ് കൈമാറിയത്. ജസിൽ ഇപ്പോൾ ആലസ്യം വിട്ടൊഴിഞ്ഞ് രാവിലെ പതിവിലും നേരത്തേ എഴുന്നേൽക്കുന്നുണ്ടെന്ന് വീട്ടമ്മയായ മാതാവ് സജ്ന. കാരക്കുന്നത്തെ പുന്നശ്ശേരി എ.എം. യു.പി. സ്കൂളിൽനിന്ന് 2019-20ൽ യുഎസ്.എസ്. ലഭിച്ചപ്പോൾ ടോപ്പ് സ്കോററായിരുന്നു. മുഖ്യമന്ത്രിയിൽനിന്ന് നേരിട്ട് സമ്മാനം ലഭിച്ച സന്തോഷത്തിലാണ് കുടുംബം. content highlights: high school student who requested smart phone for online class gets laptop from chief minister
from mathrubhumi.latestnews.rssfeed https://ift.tt/3jqj2fP
via
IFTTT