Breaking

Saturday, October 31, 2020

സൈനിക സ്‌കൂള്‍ പ്രവേശനത്തിന് 27% പിന്നാക്ക സംവരണം

ന്യൂഡൽഹി: സൈനിക സ്കൂൾ പ്രവേശനത്തിന് പിന്നാക്ക സംവരണം. 2021-22 അധ്യയന വർഷം മുതൽ പിന്നാക്ക വിഭാഗത്തിന്(ഒബിസി) 27 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഈ നീക്കത്തിനെതിരേ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. സായുധസേനയിൽ ജാതിവിവേചനത്തിന്റെ വിത്തുപാകുന്ന ദൂരവ്യാപക പ്രത്യാഘാതത്തിന് ഇത് കാരണമാകുമെന്നും വിമർശകർ പറയുന്നു. എന്നാൽ വിമർശനത്തെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ തള്ളി. സംവരണം ദേശീയ മാനദണ്ഡങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നൽകുമന്നതുമായി ബന്ധപ്പെട്ട മാനവശേഷി മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കും അനുസൃതമാണ്. ഒക്ടോബർ 13ന് ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ സൈനിക സ്കൂൾ പ്രിൻസിപ്പൽമാർക്കും നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥൻ പറഞ്ഞു. പട്ടികജാതി വിഭാഗക്കാർക്ക് 15 ശതമാനവും പട്ടികവർഗ വിഭാഗക്കാർക്ക് 7.5ശതമാനവും വിരമിച്ച സൈനികരുടെ മക്കൾക്ക് 25 ശതമാനം സംവരണവും നിലവിലുണ്ട്. ഇതിനുപുറമേയായിരിക്കും ഒ.ബി.സി. വിഭാഗക്കാർക്കുളള സംവരണം. എല്ലാ സൈനിക സ്കൂളുകളിലേയും 67 ശതമാനം സീറ്റുകൾ ആ സംസ്ഥാനത്തെ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്തെ കുട്ടികൾക്കാണ്. 33 ശതമാനം ഇതരസംസ്ഥാനങ്ങളിൽ നിന്നുളളവർക്കും. സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് അതത് സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർഥികളെ ലഭിച്ചില്ലെങ്കിൽ 67 ശതമാനം തികയ്ക്കുന്നതിനായി ആ ഒഴിവുകൾ പ്രതിരോധ, ജനറൽ വിഭാഗങ്ങളായി പരിഗണിക്കുകയും വിദ്യാർഥികൾക്ക് പ്രവേശനം നൽകുകയും ചെയ്യും. ആറാംക്ലാസ് മുതലാണ് സൈനികസ്കൂളുകളിലേക്ക് പ്രവേശനം നൽകുക. മത്സരപരീക്ഷയുടെയും മെഡിക്കൽ ഫിറ്റ്നസിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. Content Highlights: Sainik School admission: Defence Ministry announces 27 % OBC reservation


from mathrubhumi.latestnews.rssfeed https://ift.tt/2JnhPcN
via IFTTT