Breaking

Friday, October 30, 2020

'വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു'; പുല്‍വാമ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പാക് മന്ത്രി

ന്യൂഡൽഹി: പുൽവാമ ആക്രമണത്തെ സംബന്ധിച്ചുള്ള തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പാക് മന്ത്രി ഫവദ് ചൗധരി. പാകിസ്താൻ ഒരു തരത്തിലുള്ള തീവ്രവാദപ്രവർത്തനങ്ങളും അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് സമ്മതിച്ചുകൊണ്ട് പാക് ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരി കഴിഞ്ഞ ദിവസം പരാമർശം നടത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. എന്റെ പ്രസ്താവന വളരെ വ്യക്തമാണ്. ബാലാക്കോട്ടിലെ പാകിസ്താൻ പ്രദേശത്തേക്ക് കടക്കാൻ ഇന്ത്യ തുനിഞ്ഞതിനെത്തുടർന്ന് ഞങ്ങൾ ഏറ്റെടുത്ത ഓപ്പറേഷൻ സ്വിഫ്റ്റ് റിസോർട്ടിനെ കുറിച്ചാണ് പറഞ്ഞത്. പുൽവാമാനന്തര ഓപ്പറേഷനെ കുറിച്ചാണ് ഞാൻ സംസാരിച്ചത്. പുൽവാമ എന്നത് മുഖാമുഖം വരുന്നു എന്നതിനുള്ള വിശാലമായ പദമാണ് ഫവദ് ചൗധരി എൻഡിവിയോട് വിശദീകരിച്ചു. ഇന്ത്യയെ അവരുടെ രാജ്യത്തിനകത്ത് നമ്മൾ ആക്രമിച്ചു. പുൽവാമയിലെ നമ്മുടെ വിജയം ഇമ്രാൻ ഖാന്റെ നേതൃത്വത്തിന്റെ വിജയമാണ്. നമ്മളെല്ലാവരും അതിന്റെ ഭാഗമാണ് -ദേശീയ അസംബ്ലിയിൽ ചൗധരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2019 ഫെബ്രുവരിയിൽ ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുൽവാമ ആക്രമണസമയത്ത് വാർത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്ന ചൗധരി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായികളിലൊരാളായാണ് അറിയപ്പെടുന്നത്. Content Highlights:I Was Misinterpreted,Pak Minister-Pulwama


from mathrubhumi.latestnews.rssfeed https://ift.tt/34CyfGh
via IFTTT