ന്യൂഡൽഹി: നർകോട്ടിക് കേസുകളിൽ അന്വേഷണോദ്യോഗസ്ഥനു മുന്നിൽ പ്രതികൾ നടത്തുന്ന കുറ്റസമ്മതം വിചാരണവേളയിൽ തെളിവായി സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസ് (എൻ.ഡി.പി.എസ്.) പ്രതികളുടെ കുറ്റസമ്മതമൊഴി തെളിവായി സ്വീകരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയെന്ന മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റവും പ്രതിക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതുമാവുമെന്ന് ഭൂരിപക്ഷ ബെഞ്ചിന്റെ വിധിയിൽ ജസ്റ്റിസ് ആർ.എഫ്. നരിമാനും ജസ്റ്റിസ് നവീൻ സിൻഹയും നിരീക്ഷിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്ര ഇതിനോട് വിയോജിച്ചു. എൻ.ഡി.പി.എസ്. നിയമത്തിന്റെ 67-ാം വകുപ്പിൽ ഒരാളുടെ കുറ്റസമ്മതം കേസിൽ പ്രതിയാക്കാൻ അന്വേഷണ ഏജൻസിയെ സഹായിക്കുന്നതാണ്. കേന്ദ്ര എക്സൈസ്, നർകോട്ടിക്സ്, കസ്റ്റംസ്, റവന്യൂ ഇന്റലിജൻസ്, അർധസൈനിക, സേനാ വിഭാഗങ്ങൾക്ക് ഇതിനുള്ള അധികാരമുണ്ട്. ഇതില്ലാതാക്കിയാണ് ഇപ്പോൾ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. വ്യക്തിയുടെ സ്വകാര്യതയെ നിസ്സാരവത്കരിക്കാനാവില്ലെന്നും അങ്ങനെ ചെയ്താൽ അത് ഉദ്യോഗസ്ഥനെ ശിക്ഷിക്കേണ്ട കുറ്റമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. പല കേസുകളിലും പ്രതികളെ പിടിക്കുമ്പോൾ സാക്ഷികളോ മറ്റോ ഉണ്ടാവാത്ത സാഹചര്യമുണ്ടാവാറുണ്ടെന്നും പ്രതികളാണെന്ന കൃത്യമായ ബോധം അന്വേഷണ ഏജൻസിക്കും പ്രതിക്കുമുള്ള കേസുകളിലാണ് പലപ്പോഴും കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ കോടതികളിൽ ഇവരെ ഹാജരാക്കുന്നതെന്നും നർകോട്ടിക് വൃത്തങ്ങൾ വിധിയോട് പ്രതികരിച്ചു. കുറ്റസമ്മതംകൊണ്ടുമാത്രം പ്രതികളെ കോടതികളിൽ ഹാജരാക്കാനാവില്ലെന്നു വന്നാൽ അന്വേഷണസംവിധാനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നും ഇവർ പ്രതികരിച്ചു. content highlights: confessions before officials can not be taken as evidence in narcotic cases - rules suprteme court
from mathrubhumi.latestnews.rssfeed https://ift.tt/31Xrw8j
via
IFTTT