Breaking

Saturday, October 31, 2020

പ്രതിഷേധ മാര്‍ച്ച്: തളര്‍ന്നുവീണ എ.സി.പിക്ക് 'കൈ സഹായ'വുമായി യൂത്ത്‌കോണ്‍ഗ്രസുകാര്‍

കൊച്ചി : യൂത്ത് കോൺഗ്രസ് കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ച് തടയാൻ ശ്രമിക്കുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ കെ. ലാൽജി തളർന്നുവീണു. അദ്ദേഹത്തെ പോലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്ന് വാഹനത്തിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു താലൂക്ക് ഓഫീസ് മാർച്ച്. തടയാൻ എ.സി.പി.യുടെ നേതൃത്വത്തിൽ നൂറിലേറെ പോലീസുകാരെത്തിയിരുന്നു. ഹൈബി ഈഡൻ എം.പി. മാർച്ച് ഉദ്ഘാടനം ചെയ്തതോടെ പ്രവർത്തകർ ഓഫീസിലേക്ക് നീങ്ങി. ഇവരെ ബാരിക്കേഡുപയോഗിച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് പ്രവർത്തകർ മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇവരെ അറസ്റ്റുചെയ്ത് നീക്കുന്നതിനിടെയാണ് എ.സി.പി. വീണത്. പ്രവർത്തകരെ അറസ്റ്റുചെയ്ത് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ഒരു പ്രവർത്തകൻ വാഹനത്തിൽ കയറാതെ നിലത്തിരുന്നു. ഇയാളെക്കൂടി നീക്കാൻ എ.സി.പി. നിർദേശിച്ചു. ഇയാളെ ബലം പ്രയോഗിച്ച് വാഹനത്തിനകത്ത് കയറ്റിയതോടെ വാഹനത്തിനകത്ത് ഉന്തും തള്ളുമായി. ഈ സമയം എ.സി.പി.യും അകത്തുകയറി. പിന്നീട് വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ എ.സി.പി. അധികം വൈകാതെ തളർന്നുവീണു. പോലീസ് വാഹനത്തിൽതന്നെ എ.സി.പി.യെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ എ.സി.പി.ക്ക് രക്തസമ്മർദം ഉയർന്ന തോതിലായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹം വൈകിട്ടോടെ ആശുപത്രി വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് 15 യൂത്ത് കോൺഗ്രസ് പ്രവർത്തരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയോടെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. content highlights: ernakulam acp k lalji fainted during protest march of youth congress


from mathrubhumi.latestnews.rssfeed https://ift.tt/2HQMrT0
via IFTTT