ശ്രീനഗർ: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കും ജമ്മുകശ്മീരിൽ ഭൂമി വാങ്ങാൻ സാധിക്കുന്ന പുതിയനിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വർഷം പിന്നിടുമ്പോഴാണ് പുതിയ നീക്കം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കാർഷികേതര ഭൂമി വാങ്ങുന്നതിന് തടസ്സമുണ്ടാവില്ല. കാർഷിക ഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റാൻ ഭേദഗതി അനുവദിച്ചിട്ടില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ സ്ഥാപിക്കുന്നതിനടക്കം കാർഷികേതര ആവശ്യങ്ങൾക്കായി കാർഷികഭൂമി കൈമാറാൻ അനുവദിക്കുന്ന ഇളവുകളും നിയമത്തിലുണ്ട്. പുതിയ ഭേദഗതികൾ അംഗീകരിക്കാനാവില്ലെന്നും, കശ്മീരിലെ വിൽപ്പനയ്ക്ക് െവച്ചിരിക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. Content Highlights:People from other states can also buy land in Kashmir
from mathrubhumi.latestnews.rssfeed https://ift.tt/35F4GTR
via
IFTTT