തിരുവനന്തപുരം: തലച്ചോറിൽ ഇട്ടിരിക്കുന്ന കാക്കി നിക്കർ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഊരിവെക്കണമെന്ന് സി.എം.പി. നേതാവ് സി.പി. ജോൺ. മതതീവ്രവാദികളുടെ കയ്യിലേക്ക് യു.ഡി.എഫ്. പെട്ടുപോയെന്ന കോടിയേരിയുടെ പരാമർശത്തോടായിരുന്നു ജോണിന്റെ പ്രതികരണം. തമിഴ്നാട്ടിൽനിന്ന് സി.പി.ഐയും സി.പി.എമ്മും ജയിച്ച രണ്ട് ലോക്സഭ സീറ്റുകളിലും ലീഗിന്റെ വോട്ടില്ലേയെന്ന് ജോൺ ഫെയ്സ്ബുക്ക് വീഡിയോയിൽ ആരാഞ്ഞു. യു.ഡി.എഫിനെ വിമർശിക്കുമ്പോൾ, യു.ഡി.എഫിന്റെ കക്ഷികളുമായി മറ്റെല്ലാ സംസ്ഥാനത്തും ലീഗ് അടക്കമുള്ള കക്ഷികളുമായി നിങ്ങൾ സഖ്യത്തിലാണ്. പക്ഷെ ലീഗ് അടക്കമുള്ള കക്ഷികളെ നിങ്ങൾ ഇവിടെ വിമർശിക്കുമ്പോൾ തനി വർഗീയത, സുരേന്ദ്രൻ പറയാൻ അറയ്ക്കുന്ന.. ശശികല ടീച്ചർ പറയാൻ അറയ്ക്കുന്ന വർഗീയത കോടിയേരി ബാലകൃഷ്ണന്റെ നാക്കിൽനിന്നും ഉണ്ടായതിൽ താൻ അദ്ഭുതപ്പെടുകയാണെന്നും സി.പി. ജോൺ പറഞ്ഞു. കോടിയേരി നടത്തിയ പ്രസ്താവന അദ്ദേഹത്തിനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും അപമാനമാണെന്നും ജോൺ കൂട്ടിച്ചേർത്തു. content highlights: cmp leader cp john criticises kodiyeri balakrishnan
from mathrubhumi.latestnews.rssfeed https://ift.tt/2HGn7iS
via
IFTTT