Breaking

Wednesday, October 28, 2020

സ്വർണക്കടത്ത് സംഘത്തിൽ ‘മിഠായിയും’ ‘ദാവൂദും’ ‘സദ്ദാം ഹുസൈനും’- റെമീസിന്റെ വെളിപ്പെടുത്തലുകൾ

കൊച്ചി: സ്വർണക്കടത്ത് സംഘത്തിൽ 'മിഠായിയും' 'ദാവൂദും' 'സദ്ദാംഹുസൈനും' ഉണ്ടായിരുന്നെന്ന് മുഖ്യപ്രതി കെ.ടി. റെമീസിന്റെ വെളിപ്പെടുത്തലുകൾ. യു.എ.ഇ. പൗരനായ ദാവൂദ് അൽ അറബിയുടെ പേരിൽ 12 തവണ സ്വർണം കടത്തി. ദാവൂദിന് ഇതിനുള്ള പ്രതിഫലവും നൽകി. ദുബായിലുള്ള കൊടുവള്ളി സ്വദേശിയായ 'മിഠായി' എന്നറിയപ്പെടുന്ന ഷമീറിലൂടെയാണ് ദാവൂദിനെ റെമീസിന് പരിചയം. സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ഷാഫിയാണ് 'മിഠായി'യെ പരിചയപ്പെടുത്തിയത്. ദാവൂദിനുള്ള പണം നൽകിയിരുന്നതും ഷാഫിയായിരുന്നു. സ്വർണം കട്ടിങ് മെഷീനുള്ളിൽ മിഠായി ഷമീർ ഒളിപ്പിക്കുന്നത് റെമീസ് നേരിൽ കണ്ടിരുന്നെന്നും മൊഴി നൽകിയിട്ടുണ്ട്. സദ്ദാം ഹുസൈൻ, മുഹമ്മദ് ഹാഷിം, സലീം, ഫൈസൽ ഫരീദ് എന്നിവരിലൂടെയായിരുന്നു സ്വർണം കടത്തിയിരുന്നതെന്നും റെമീസ് വെളിപ്പെടുത്തി. content highlights: mittayi, dawood and saddam hussain in gold smuggling case


from mathrubhumi.latestnews.rssfeed https://ift.tt/3oAbn2g
via IFTTT