Breaking

Friday, October 30, 2020

കോടിയേരി ഒരിക്കലും തൊഴിലെടുത്തിട്ടില്ല; മക്കള്‍ സമ്പത്ത് വാരിക്കൂട്ടിയതെങ്ങനെ-വി.മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പാവപ്പെട്ടവന്റെ പാർട്ടിയെന്നു പറയുന്ന സിപിഎമ്മിന്റെ അപചയത്തിന്റെ സൂചനയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ഒരു ഘട്ടത്തിലും കോടിയേരി എന്തെങ്കിലും തൊഴിൽ ചെയ്തയാളല്ല. പാർട്ടി പ്രവർത്തകനായി മാത്രം പ്രവർത്തിച്ചയാളുടെ മക്കൾ നേടിയെടുത്ത വൻ സമ്പത്തിന്റെ ഉറവിടമെന്തെന്ന് പറയാൻ കോടിയേരിക്ക് ബാധ്യതയുണ്ടെന്നും മുരളീധരൻ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ സമരം ചെയ്തും അടികൊണ്ടും ഫണ്ട് ശേഖരിച്ചും പാർട്ടിയെ വളർത്തുമ്പോൾ പാർട്ടി നേതാക്കളുടെ മക്കൾ അതിന്റെയെല്ലാം ആനുകൂല്യത്തിൽ സമ്പത്ത് വാരിക്കൂട്ടുകയായിരുന്നു എന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. വി.മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പാവപ്പെട്ടവന്റെ പാർട്ടിയെന്നു പറയുന്ന സിപിഎമ്മിന്റെ അപചയത്തിന്റെ സൂചന. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിലും കള്ളപ്പണക്കേസിലും അറസ്റ്റ് ചെയ്ത് ജയിലിലാകുമ്പോൾ അധ്വാനിക്കുന്നവന്റേയും പാവപ്പെട്ടവന്റേയും പാർട്ടിയെന്നു പറയുന്ന സി.പി.എമ്മിന്റെ അപചയമാണ് ഇതിലൂടെ തെളിയുന്നത്. പാവപ്പെട്ടവർക്കൊപ്പമല്ല, സ്വർണക്കടത്തുകാരുടേയും മയക്കുമരുന്ന് കച്ചവടക്കാരുടേയും തോഴന്മാരായി സി.പി.എം നേതൃത്വം മാറിയെന്നാണ് ഇതിന്റെ സൂചന. പാർട്ടിയോ താനോ സംരക്ഷിക്കില്ലെന്നു പറഞ്ഞ് മക്കളുടെ ചെയ്തികളെ മാറ്റി നിർത്താനാണ് കോടിയേരി എപ്പോഴും ശ്രമിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് സ്വന്തം കുടുംബത്തിൽ പോലും അദ്ദേഹം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആശയം പ്രാവർത്തികമാക്കാൻ കഴിയുന്നില്ലെന്നാണ് ഇതിലൂടെ തെളിയുന്നത്. തന്റെ ആശയങ്ങളിലേക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലും സ്വാധീനിക്കാനും കൂടെച്ചേർക്കാനും കഴിയുന്നതിനെ വേണമെങ്കിൽ ഒരു വാദത്തിനുവേണ്ടി ശരിയാണെന്നു സമ്മതിക്കാം. പക്ഷേ പാർട്ടി പ്രവർത്തകനായി മാത്രം പ്രവർത്തിച്ചയാളുടെ മക്കൾ നേടിയെടുത്ത വൻ സമ്പത്തിന്റെ ഉറവിടമെന്തെന്ന് പറയാൻ കോടിയേരിക്ക് ബാധ്യതയുണ്ട്. കേരളത്തിലെ പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്ന് വർഷങ്ങൾക്ക് മുമ്പ് വി.എസ്.അച്യുതാനന്ദൻ സി.പി.എം. കേന്ദ്ര കമ്മറ്റിയിൽ പറഞ്ഞതാണ്. അതാണ് കേരളത്തിലെ ജനങ്ങൾ ഇന്ന് കാണുന്നത്. ഒരു ഘട്ടത്തിലും കോടിയേരി എന്തെങ്കിലും തൊഴിൽ ചെയ്തയാളല്ല. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ സമരം ചെയ്തും അടികൊണ്ടും ഫണ്ട് ശേഖരിച്ചും പാർട്ടിയെ വളർത്തുമ്പോൾ പാർട്ടി നേതാക്കളുടെ മക്കൾ അതിന്റെയെല്ലാം ആനുകൂല്യത്തിൽ സമ്പത്ത് വാരിക്കൂട്ടുകയായിരുന്നു എന്നതാണ് സത്യം. അച്ഛന്റെ രാഷ്ട്രീയത്തിന്റെ തണലിൽ മയക്കുമരുന്ന് കടത്തും കള്ളപ്പണം ഇടപാടും പോലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളിലേക്കും കടന്നും സമ്പത്ത് വർധിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. അത്തരക്കാർക്കുള്ള മുന്നറിയിപ്പാണ് അന്വേഷണ ഏജൻസികളുടെ നടപടി. സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പാവപ്പെട്ടവന്റെ പാർട്ടിയെന്നു പറയുന്ന സിപിഎമ്മിന്റെ അപചയത്തിന്റെ സൂചന.... Posted by V Muraleedharan onThursday, 29 October 2020


from mathrubhumi.latestnews.rssfeed https://ift.tt/37VcK5Q
via IFTTT