കാലങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ആ വാൻ തട്ടിയെടുത്ത് പോകുന്നതു പോലെയാണ് ആ ചിരി... എന്നാണ് പ്രദേശത്തെ ചപ്പുചവറുകൾ ശേഖരിച്ച് കൊണ്ടു പോകുന്ന വാഹനത്തിന്റെ മുകളിൽ കയറി യാത്ര ചെയ്ത കരടിയുടെ ചിത്രത്തിന് താഴെ ഒരാളുടെ കമന്റ്. പെൻസിൽവാനിയയിലെ കിഡ്ഡർ ടൗൺഷിപ്പ് പോലീസാണ് പരാതി നൽകാനായി വണ്ടി കയറി സ്റ്റേഷനിലെത്തിയ കരടിയുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മാലിന്യങ്ങളുടെ അളവ് കുറഞ്ഞതിനാൽ മറ്റെവിടെയോ കൂടുതൽ കിട്ടാനിടയുണ്ടെന്ന് കരുതിയാവണം കരടി വാനിൽ കയറിയതെന്നും ഈയിടെയായി കരടികളുടെ പരാതി അധികമായിട്ടുണ്ടെന്നും പോലീസുദ്യോഗസ്ഥനായ വിൻസെന്റ് മുറോ ഹാസ്യരൂപേണ പറഞ്ഞു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം കൂടിയതിനെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കിഡ്ഡർ ടൗൺഷിപ്പ് പോലീസ് വകുപ്പ് പോസ്റ്റ് ചെയ്ത വാനിന്റെ മുകളിൽ യാത്ര ചെയ്യുന്ന കരടിയുടെ ചിത്രങ്ങൾ വൈറലാവുക മാത്രമല്ല ആയിരക്കണക്കിനാളുകളാണ് പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ ഹൈലറ്റ് ചിരിക്കുന്ന പോലെയുള്ള കരടിയുടെ ഭാവമാണ്. കമന്റുകളേറെയും ചിരിയെ കുറിച്ചാണ്. അതാണ് പോസ്റ്റ് വൈറലാവാനുള്ള പ്രധാന കാരണം. 14,000 ലധികം പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്. Bear Complaint this morning. He managed to come right to the police station on the garbage truck... Posted by Kidder Township Police onWednesday, September 30, 2020 മാലിന്യം നീക്കം ചെയ്യുന്ന കമ്പനി ചിരിക്കുന്ന കരടിയുടെ ചിത്രം ലോഗോയാക്കണമെന്നും കരടി വലിയ സന്തുഷ്ടനാണെന്നും തുടങ്ങി അതിരസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. എങ്ങനെയാണ് കരടി വാനിന്റെ മുകളിൽ കയറിക്കൂടിയതെന്നറിയില്ലെങ്കിലും ഒരു മരത്തിന് സമീപം നിർത്തിക്കൊടുത്തതോടെ കരടി മരത്തിലൂടെ വാനിന്റെ മുകളിൽ നിന്ന് സുരക്ഷിതമായി നിലത്തിറങ്ങിയതായി പോലീസ് അറിയിച്ചു. Content Highlights: Bear Rides To Police Station On Garbage Truck Pics Are Viral
from mathrubhumi.latestnews.rssfeed https://ift.tt/3d0J088
via
IFTTT