മാഞ്ചെസ്റ്റർ: ട്വന്റി 20-യിൽ പുതിയ റെക്കോഡുകൾ ഓരോന്നായി സ്വന്തമാക്കുകയാണ് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. ഐ.സി.സി ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാമതുള്ള താരം ഈ ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 1500 റൺസ് സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെയാണ് ബാബർ 1500 റൺസെന്ന നേട്ടത്തിലെത്തിയത്. ഈ നേട്ടം പൂർത്തിയാക്കാൻ വെറും 39 ഇന്നിങ്സുകൾ മാത്രമേ താരത്തിന് വേണ്ടി വന്നുള്ളൂ. അതോടെ കൃത്യം 39 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ഓസീസ് താരം ആരോൺ ഫിഞ്ച് എന്നിവരുടെ നേട്ടത്തിനൊപ്പമെത്താനും ബാബറിനായി. 82 മത്സരങ്ങളിൽ നിന്ന് 2794 റൺസ് നേടിയിട്ടുള്ള കോലിയാണ് നിലവിൽ കുട്ടിക്രിക്കറ്റിലെ റൺവേട്ടയിൽ മുന്നിൽ. 108 മത്സരങ്ങളിൽ നിന്നും 2773 റൺസുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ കോലിക്ക് പിന്നാലെയുണ്ട്. കിവീസ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ, പാകിസ്താൻ താരം ഷുഐബ് മാലിക്, ഓസീസ് താരം ഡേവിഡ് വാർണർ എന്നിവരാണ് പിന്നീടുള്ളവർ. അതേസമയം ട്വന്റി 20-യിൽ കോലിയേക്കാൾ ഉയർന്ന ബാറ്റിങ് ശരാശരിയും ബാബർ സ്വന്തമാക്കി. 50.90 ആണ് ബാബറിന്റെ ബാറ്റിങ് ശരാശരി. നേരത്തെ 50.80 ശരാശരിയുമായി കോലിയായിരുന്നു മുന്നിൽ. Content Highlights: Babar Azam equals Virat Kohli Aaron Finch T20 record
from mathrubhumi.latestnews.rssfeed https://ift.tt/31KPWSD
via
IFTTT